Advertisement

പതിനാല് വയസില്‍ പെണ്‍കുട്ടികള്‍ക്കെടുക്കുന്ന എച്ച് പിവി വാക്‌സിനേഷന് തുടക്കം; വാക്‌സിന്റെ പ്രാധാന്യം വിശദമായി അറിയാം

March 1, 2026
Google News 3 minutes Read

രാജ്യവ്യാപകമായി എച്ച് പി വി വാക്‌സിനേഷന് തുടക്കമായിരിക്കുന്നു. എന്താണ് എച്ച് പിവി വാക്‌സിനേഷന്‍, ആര്‍ക്കാണ് ഈ വാക്‌സിനേഷന്‍ എടുക്കേണ്ടത് എന്ന് വിശദമായി അറിയാം. ( importance of hpv vaccination for girls)

എച്ച്പിവി വാക്സിനേഷന്‍ -ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ -ഗര്‍ഭാശയഗള കാന്‍സറിനെതിരെയാണ് ഈ വാക്‌സിന്‍. പതിനാല് വയസ്സില്‍ പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇനിയുള്ള മൂന്നുമാസം .ഈ മൂന്നുമാസത്തിനുള്ളില്‍ ഒറ്റ ഡോസ് വാക്‌സിനായാണ് ഇത് നല്‍കുന്നത്. രാജ്യവ്യാപകമായി നടപ്പാക്കുന്ന ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം ക്യാംപയ്‌ന് പ്രധാനമന്ത്രി അജ്മീറില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്തും എച്ച് പിവി വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കമായി. ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ (പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍), കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ഉപജില്ലാ, ജില്ലാ ആശുപത്രികള്‍,സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ നടത്തും.

ഒരു ഡോസിന് 4000 രൂപയാണ് സ്വകാര്യആശുപത്രികളില്‍ ഈടാക്കുന്നത്. ഈ സേവനം സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമാണ്. http://uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തിയും രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ സമീപിക്കാം.

പരിശീലനം ലഭിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുക. രോഗപ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ (AEFI) നേരിടുന്നതിന്, ഉടനടി വൈദ്യസഹായവും പരിപാലനവും ഉറപ്പാക്കും. സന്നദ്ധരായവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. കൂടാതെ വാക്സിന്‍ നല്‍കുന്നതിന് മുമ്പ് മാതാപിതാക്കള്‍/ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രണ്ടാമത്തെ ഇനം ക്യാന്‍സറാണ് ഗര്‍ഭാശയഗള ക്യാന്‍സര്‍.GLOBOCAN 2022 ഡാറ്റ അനുസരിച്ച് പ്രതിവര്‍ഷം 1,20,000 പുതിയ കേസുകളും ഏകദേശം 80,000 മരണങ്ങളും ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ 80% ത്തിലധികവും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV), മൂലമുള്ള അണുബാധ വഴിയാണ് ഉണ്ടാകുന്നതെന്നാണ് പഠനങ്ങള്‍. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനും ലോകാരോഗ്യസംഘടനയും എച്ച് പിവി വാക്‌സിനേഷന്‍ റെക്കമെന്റ് ചെയ്തിട്ടുണ്ട്. ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിന് 90 ശതമാനം ഫലപ്രദമാണ് എച്ച് പി വി വാക്‌സിന്‍. അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡി വികസിപ്പിക്കും. തൊണ്ണൂറ് ശതമാനം ഗര്‍ഭാശയഗള അര്‍ബുദവും ഹുമന്‍ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനത്തിനും മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന രോഗമാണ് ഗര്‍ഭാശയള ക്യാന്‍സര്‍. എന്നാല്‍ വാക്സിനേഷനിലൂടെയും മുന്‍കൂട്ടിയുള്ള പരിശോധനയിലൂടെയും സെര്‍വിക്കല്‍ കാന്‍സര്‍ വലിയതോതില്‍ തടയാന്‍ കഴിയും.

Story Highlights : importance of hpv vaccination for girls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here