Advertisement

ഖത്തറില്‍ അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി; ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തുടരാന്‍ നിര്‍ദേശം

March 1, 2026
Google News 2 minutes Read
qatar new national emergency alert

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന്റേയും ഇറാന്‍ തിരിച്ചടി ആരംഭിച്ച് കഴിഞ്ഞതിന്റേയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി ഖത്തര്‍. നിലവിലുള്ള സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതുവരെ ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളോ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തേക്ക് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. (qatar new national emergency alert)

ജനലുകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കണം. കൂടാതെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ നേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഭ്യമാകുന്ന പുതുക്കലുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ അറിയിപ്പ് നല്‍കുമെന്നും വ്യക്തമാക്കി.

Read Also: ‘ഖമനയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ചരിത്രത്തിലെ വലിയ തിരിച്ചടി നല്‍കും’; പ്രതികാരം ഉടന്‍ ചെയ്യുമെന്ന് ഇറാന്‍

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആശങ്കയേറുന്നത്. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ഏറെക്കാലത്തെ ഗൃഹപാഠത്തിനൊടുവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖമനയിയുള്ള ഏറെ സുരക്ഷിതമെന്ന പറയപ്പെട്ട സ്ഥലം കണ്ടെത്തിയാണ് വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ ഖമനേയിയെ വധിച്ചത്. സംഭവത്തില്‍ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.

ഇസ്രയേല്‍-യുഎസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളും വധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. പരമോന്നത നേതാവിന്റെ വസതിയിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് ഖമനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്. ഇറാന്‍ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാര്‍ക്കും കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.

Story Highlights : qatar new national emergency alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here