Advertisement

അയ്യപ്പ സംഗമത്തിന്റെ കണക്ക് സമയം നൽകിയിട്ടും ഹാജരാക്കിയില്ല; ദേവസ്വം ബോർഡിന് വീണ്ടും ഹൈക്കോടതി വിമർശനം

March 2, 2026
Google News 3 minutes Read
ayappa sangamam

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ ദേവസ്വം ബോർഡിന് വീണ്ടും ഹൈക്കോടതി വിമർശനം. കണക്ക് ഹാജരാക്കാൻ മൂന്നുമാസം സമയം നൽകിയിട്ടും സാധിക്കാത്തത് ബോർഡിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ എന്ന് പറയേണ്ടി വരുമെന്നാണ് കോടതിവിമർശനം . കണക്ക് ഹാജരാക്കാൻ മൂന്നാഴ്ച സമയം വേണമെന്ന ബോർഡിൻറെ ആവശ്യവും കോടതി തള്ളി.

ഇനിയും സമയം നൽകാനാവില്ല. അയ്യപ്പ സംഗമത്തിനെതിരെയുള്ള ഉത്തരവുകൾ തള്ളിയ ഘട്ടത്തിൽ കണക്കുകൾ സുതാര്യമായിരിക്കണം എന്ന് ബോർഡിന് നിർദേശം നൽകിയതാണ്. കണക്കുകൾ ഹാജരാക്കാൻ ഇനിയും സാധിക്കാത്തത് ബോഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് സൂചിപ്പിക്കുന്നത് എന്ന് കോടതി പറഞ്ഞു.

കണക്കുകൾ നേരിട്ട് പരിശോധിക്കാനാണ് കോടതി തീരുമാനം. ഓഡിറ്റ് തയ്യാറാക്കിയ വിജയൻ അസോസിയേറ്റ്സിനോട് രേഖകൾ കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്. വിജയൻ അസോസിയേറ്റ്സിനെയും നിലവിൽ കക്ഷി ചേർത്തിരിക്കുകയാണ്. സംഗമത്തിനായി എടുത്ത അക്കൗണ്ടിന്റെ പൂർണ്ണ വിവരങ്ങൾ ഹാജരാക്കാനും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights : Devaswom Board again criticized by High Court for not submitting the report of Ayyappa Sangamam despite being given time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here