Advertisement

സര്‍പ്രൈസായി സ്വര്‍ണവില; ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തിലും സ്വര്‍ണവില ഇടിഞ്ഞു

3 days ago
Google News 2 minutes Read
gold rate hiked kerala december 26

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 2400 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,565 രൂപയായി. എന്നിരിക്കിലും നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണിട. (gold rate falls kerala amid iran conflict)

അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് കുറച്ചുദിവസമായി സംസ്ഥാനത്തും അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമായത്. ആഗോള അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിച്ചതിന്റെ ഭാഗമായി കൂടിയാണ് വില വര്‍ധനയുണ്ടാകുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

Read Also: കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നു; ജഡ്ജി ഹണി എം വർഗീസിന്റെ പരാമർശത്തിനെതിരെ അഡ്വ.ടി.ബി മിനി, കോടതിയലക്ഷ്യത്തിന് നീക്കം

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Story Highlights : gold rate falls kerala amid iran conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here