Advertisement

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും

March 2, 2026
Google News 3 minutes Read
canada

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ മൻമോഹൻ സിംഗ് സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിലാണ് രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കുകയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനുമുള്ള രാജ്യങ്ങളുടെ തീരുമാനം.ഇതിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടെ ഇന്ത്യയും കാനഡയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും.
ആണവ റിയാക്ടറുകളുടെ നിർമ്മാണത്തിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതിന് പുറമെ ക്ലീൻ എനർജി, ധാതുക്കൾ, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും കാനഡയും തീരുമാനിച്ചു.ഡൽഹയിൽ എത്തിയ മാർക്ക്‌ കാർണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും , വിദേശകാര്യ മന്ത്രി എസ് ജയ് ജയശങ്കരുമായും കൂടിക്കാഴ്ച നടത്തി.

Story Highlights : India to strengthen economic ties with Canada; Free trade agreement to be signed by the end of this year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here