Advertisement

ഇറാൻ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ അതീവ ജാഗ്രത

5 days ago
Google News 1 minute Read
kashmir

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍
കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കുകയും സ്‌കൂളുകളിലും കോളജുകളിലും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗറിലും ദോദയിലും അനന്ത്‌നാഗിലും മത സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. വാഹനപരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടും ശ്രീനഗറില്‍ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി.

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമാസക്തമായ ആള്‍ക്കൂട്ടതിനുനേരെ ലാത്തിയും വീശി. മതനേതാക്കള്‍ ശ്രീനഗറിലും ദോഡയും അനന്ത്‌നാഗിലും പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ലക്‌നൗവിലും റായ്പുരിലും ഡല്‍ഹിയിലും ജയ്പുരിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗങ്ങളും പ്രതിഷേധത്തിനിടയിലെ സംഘര്‍ഷസാധ്യതയും കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.

Story Highlights : Iran protests; Jammu and Kashmir on high alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here