Advertisement

‘US ആക്രമണങ്ങൾ ഇറാന്റെ മിസൈൽ സംവിധാനങ്ങൾ‌ ലക്ഷ്യമിട്ട്; ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ല’; പ്രതിരോധ സെക്രട്ടറി

March 2, 2026
Google News 2 minutes Read

ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ മിസൈലുകൾ, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് പൗരന്മാരുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ ചർച്ച ചെയ്ത 2015 ലെ ആണവ കരാറിനെ അദ്ദേഹം വിമർശിച്ചു, അതിനെ പരാജയപ്പെട്ട കരാർ എന്ന് വിശേഷിപ്പിച്ചു.”ഓപ്പറേഷൻ എപ്പിക് ഫ്യൂറി” ഇറാനിയൻ മിസൈലുകൾ, മിസൈൽ നിർമ്മാണ സൗകര്യങ്ങൾ, നാവിക ആസ്തികൾ, മറ്റ് സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹെഗ്‌സെത്ത് വ്യക്തമാക്കി.

Read Also: ‘ശത്രുത അവസാനിപ്പിക്കണം’; മധ്യപൂർവേഷ്യയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് റഷ്യ

ഇറാനിയൻ ജനത ‘അവസരം’ പ്രയോജനപ്പെടുത്തണമെന്ന് ഹെഗ്‌സെത്ത് ആഹ്വാനം ചെയ്തത്. ഇറാൻ ജനത അവസരം പ്രയോജനപ്പെടുത്തുമെന്ന് വാഷിംഗ്ടൺ പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറയുന്നു. അടുത്ത നടപടികൾ ശ്രദ്ധാപൂർവ്വമായിരിക്കണമെന്ന് ഇറാനിയൻ സുരക്ഷാ സേനയ്ക്ക് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

Story Highlights : US Will not allow Iran to acquire nuclear weapons says Defence Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here