Advertisement

മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ സാധാരണ നിലയിലേയ്ക്ക്; കൊച്ചിയിലേക്കും കോഴിക്കോടേക്കും ഉള്‍പ്പെടെ നാളെ സര്‍വീസുകള്‍

5 days ago
Google News 3 minutes Read
Air India Express services from Muscat resume normal operations

മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ സാധാരണ നിലയിലേയ്ക്ക്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗലാപുരം സര്‍വീസുകള്‍ നാളെ തുടങ്ങും. കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളും ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് സര്‍വീസ് വിവരങ്ങള്‍ യാത്രക്കാര്‍ കൃത്യമായി പരിശോധിക്കണണമെന്നാണ് നിര്‍ദേശം. (Air India Express services from Muscat resume normal operations)

ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് തുടങ്ങുകയാണ്. കുടുങ്ങിക്കിടന്ന പതിനേഴായിരത്തോളം പേരെ മടക്കി അയച്ചെന്നാണ് യുഎഇ ഭരണകൂടത്തിന്റെ കണക്കുകള്‍. ഒമാനില്‍ നിന്ന് ചാര്‍ട്ടേഡ് വിമാന സര്‍വീസ് തുടങ്ങുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു. ജോര്‍ദാന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായി തുറന്നിട്ടുണ്ട്.

Read Also:ഗൾഫിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ; ഇൻഡിഗോ 30 സർവീസുകൾ നടത്തും

ഗള്‍ഫ് മേഖലയില്‍ നിന്ന് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. നാളെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 58 സര്‍വീസുകള്‍ ഉണ്ടാകും. 30 സര്‍വീസുകള്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 28 സര്‍വീസുകളും നടത്തും. ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ 24 സര്‍വീസുകളാണ് നടത്തിയത്.

കൂടുതല്‍ അന്താരാഷ്ട്ര കമ്പനികളുടെ വിമാന സര്‍വീസുകളും ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജിദ്ദയില്‍ നിന്നും മസ്‌കത്തില്‍ നിന്നുമാകും ഇന്‍ഡിഗോ സര്‍വീസ് നടത്തുക. യുഎഇയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകും. ടിക്കറ്റെടുത്ത് കുടുങ്ങിപ്പോയവരെ വിവരങ്ങള്‍ അറിയിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ വന്നാല്‍ മതിയെന്ന് വിമാന കമ്പനികള്‍ പറഞ്ഞു.

Story Highlights : Air India Express services from Muscat resume normal operations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here