Advertisement

തിരുവമ്പാടി കോൺ​ഗ്രസിന്, പട്ടാമ്പി ലീ​ഗിന്; സീറ്റ് വിഭജനം ധാരണയായി

4 days ago
Google News 2 minutes Read

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – ലീഗ് സീറ്റ് വിഭജനം ധാരണയായി. തിരുവമ്പാടി സീറ്റ് ലീഗ് കോൺഗ്രസിന് നൽകും. പകരം പട്ടാമ്പി സീറ്റ് ലീഗ് ഏറ്റെടുക്കും. 2 സീറ്റുകളിൽ വനിതകളെ പരിഗണിക്കാൻ ധാരണയായി. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റുകളിൽ തന്നെ മത്സരിക്കും.

തിരുവമ്പാടിയിൽ ലീഗിനു പകരം കോൺഗ്രസ് മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ. വി എസ് ജോയി അടക്കമുള്ളവരെ തിരുവമ്പാടിയിൽ കോൺഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാലക്കാട് കോങ്ങാട് മണ്ഡലത്തിന് പകരം കോഴിക്കോട് ബാലുശേരിയിൽ ലീഗ് മത്സരിക്കും.

Read Also: കെടി ജലീൽ മത്സരിച്ചേക്കും; തവനൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് CPIM

പുനലൂർ – ചടയമംഗലം സീറ്റുകളും വെച്ച് മാറാൻ ധാരണയായെങ്കിലും പ്രാദേശിക ആവശ്യങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ ധാരണയിലേക്ക് എത്തുക. രണ്ട് സീറ്റുകൾ വനിതകൾക്ക് നൽകാനും ലീഗിൽ ആലോചനയുണ്ട്.

Story Highlights : Congress-League seat sharing agreement reached in assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here