Advertisement

ഡിഫൻഡറിന് ഇവി കരുത്ത്; ഇലക്ട്രിക് മോഡൽ എത്തിക്കാൻ ലാൻഡ് റോവർ

March 3, 2026
Google News 2 minutes Read

ഡിഫെൻഡറിനെ പൂർണ്ണ-ഇലക്ട്രിക് മോഡലിന്റെ രൂപത്തിൽ എത്തിക്കാൻ ആഡംബര എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവർ. അടുത്ത വർഷം വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർ‌ട്ട്. ജെഎൽആറിന്റെ പുതിയ ഇലക്ട്രിക് ആർക്കിടെക്ചറിൽ വാഹനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ഡിഫൻഡർ 90-നേക്കാൾ വലിപ്പം കുറവായിരിക്കും. ഡിഫൻഡർ സ്‌പോട്ട് എന്ന പേരിലായിരിക്കും ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തിക്കുക.

ജെഎഎല്‍ആറിന്റെ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ഡിഫന്‍ഡര്‍ ഇവി നിര്‍മിക്കുക. വാഹനത്തിന്റെ പരീക്ഷ ഓട്ടം ഇതിനോടകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡിഫന്‍ഡറിനെ സ്വതന്ത്ര ബ്രാന്‍ഡായി അവതരിപ്പിച്ചതിന് ശേഷം വിപണിയില്‍ എത്തുന്ന ആദ്യ വാഹനമായിരിക്കും ഇത്. വാഹനത്തിന്റെ അവതരണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡിഫന്‍ഡര്‍ ഇവിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

റേഞ്ച് റോവർ ഇവോക്ക്, വെലാർ തുടങ്ങിയ മോഡലുകളും ഇലക്ട്രിക് കരുത്തിൽ എത്തിയേക്കും. ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സംവിധാനത്തിലൂടെ ഫോർ വീൽ ഡ്രൈവ് മോഡലായും ഡിഫൻഡർ ഇലക്ട്രിക് എത്തിക്കാൻ കഴിയുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ഭാവിയിൽ, യൂറോപ്പിനായി ചെറിയ മോഡലുകളും യുഎസ് വിപണിക്കായി വലിയ പതിപ്പുകളും ഉൾപ്പെടെ ഡിഫെൻഡർ നിര വിപുലീകരിക്കാൻ സാധ്യതയുണ്ട്.

Story Highlights : Defender Sport Electric expected to debut next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here