Advertisement

‘ക്ഷമയുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധം’; ഭീഷണിയുമായി ഹിസ്ബുല്ല

2 days ago
Google News 2 minutes Read
Hezbollah official threatens open war against Israel

ഇസ്രയേലിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുല്ല. ക്ഷമയുടെ യുഗം അവസാനിച്ചെന്നും ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധമായിരിക്കുമെന്നുമാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ഇങ്ങനെയൊരു യുദ്ധം ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ഹിസ്ബുല്ല വ്യക്തമാക്കിയിരിക്കുന്നത്. (Hezbollah official threatens open war against Israel)

തെക്കന്‍ ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹിസ്ബുല്ലയുടെ പൊളിറ്റിക്കല്‍ കൗണ്‍സില്‍ സഹതലവനാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. 2024ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇത്രനാളും ജനങ്ങളെ സുരക്ഷയെ കരുതിയാണ് തങ്ങള്‍ ക്ഷമ പാലിച്ചത്. രാജ്യത്തിന്റെ നയതന്ത്രനീക്കങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടെന്ന് ഹിസ്ബുല്ല പ്രത്യാശിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ യുദ്ധം ആഗ്രഹിച്ചിരിക്കുകയാണ്. ഇനി ക്ഷമിക്കുന്നതില്‍ അര്‍ഥമില്ല. തങ്ങളുടെ ക്ഷമയെ ലെബനന്‍ ഭരണകൂടം ഒരിക്കലും അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ലെന്നും ഹിസ്ബുല്ല വ്യക്തമാക്കി.

Read Also: ‘ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരും’; ഇസ്രയേൽ പ്രതിരോധ മന്ത്രി

അതേസമയം ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ 787 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ 153 നഗരങ്ങളില്‍ ആക്രമണം നടന്നു. ഈ ന?ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം. 1,039 മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് ഇറാനില്‍ നടന്നത്. റെഡ് ക്രെസന്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജന്‍സി സ്ഥിരീകരിച്ചത്. അതേസമയം ആണവചോര്‍ച്ച ഉണ്ടാകാന്‍ മാത്രമുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ അറിയിച്ചു. ഭൂഗര്‍ഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാന്‍സിലേത്. നതാന്‍സ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴിഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

Story Highlights : Hezbollah official threatens open war against Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here