Advertisement

ഗൾഫ് രാജ്യങ്ങളിലേക്ക് നാലാം ദിനവും ആക്രമണം തുടർന്ന് ഇറാൻ; ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട്

4 days ago
Google News 2 minutes Read
dubai

ഗൾഫ് രാജ്യങ്ങളിലേക്ക് നാലാം ദിനവും ആക്രമണം തുടർന്ന് ഇറാൻ.ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട് നൽകി. മേഖലയിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. യുഎഇയിൽ ഇറാൻ ആക്രമണം പ്രതിരോധിക്കുന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.സാഹചര്യങ്ങൾ വിലയിരുത്താനായി ദുബായ് മാളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനും ഉപപ്രധാനമന്ത്രി ഹംദാൻ രാജകുമാരനും ഒത്തുചേർന്നിരുന്നു.

അതേസമയം, ഇസ്രയേലിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായി. മധ്യ ഇസ്രയേലിൽ അപായ സൈറനുകൾ മുഴങ്ങി.ടെഹ്റാനിൽ ഇറാനിയൻ സ്റ്റേറ്റ് ടിവിക്ക് നേരെ ഇസ്രയേലിന്റെ ആക്രമണമുണ്ടായി.യുഎസ് – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 555 ആയി.
ഇസ്രയേൽ ഉൾപ്പെടെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം ഒഴിയാൻ പൗരന്മാർക്ക് യുഎസ് നിർദേശം നൽകിയിരിക്കുകയാണ്. ഇറാനെതിരായ സൈനിക നടപടി അഞ്ചാഴ്ച വരെ നീളുമെന്ന് ട്രംപ് വ്യക്തമാക്കി.

ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെയും ട്രംപ് ന്യായീകരിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.

Story Highlights : Iran continues attacks on Gulf countries for fourth day; Dubai, Abu Dhabi on alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here