ഇറാനെ സര്‍വ ശക്തിയും ഉപയോഗിച്ച് ആക്രമിക്കുന്നത് തുടരുന്നു, ഹിസ്ബുല്ലയെ വര്‍ധിതശക്തിയോടെ നേരിടും: നെതന്യാഹു
ഇറാനെ സര്‍വ ശക്തിയും ഉപയോഗിച്ച് ആക്രമിക്കുന്നത് തുടരുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. ഹിസ്ബുല്ലയെ വര്‍ദ്ധിത ശക്തിയോടെ ആക്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു. തങ്ങളുടെ പൈലറ്റുമാര്‍ ഇറാന്റെയും ടെഹ്റാന്റെയും ആകാശത്തിന് മുകളിലാണ്. വലിയ ശക്തിയോടെ ഞങ്ങള്‍ പ്രതികരിക്കുമെന്നും നെതന്യാഹു പ്രതികരിച്ചു. (Israel will intensify attacks on Iran says Netanyahu)
ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, പ്രതിരോധ സേനയുടെ ജനറല്‍ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവരോടൊപ്പം പാല്‍മാച്ചിം വ്യോമതാവളം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇറാന്‍ സംഘര്‍ഷത്തിന്‍ നെതന്യാഹുവിന്റെ പ്രതികരണം. തങ്ങളെ ആക്രമിച്ചതിലൂടെ ഹിസ്ബുല്ല ഒരു വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. ഇപ്പോള്‍ തന്ന തങ്ങള്‍ കനത്ത മറുപടി നല്‍കി വരികയാണ്. പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായ പ്രതികരണം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും നെതന്യാഹു പ്രതികരിച്ചു.
അതേസമയം ഇസ്രയേലിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന ഭീഷണിയുമായാണ് ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്. ക്ഷമയുടെ യുഗം അവസാനിച്ചെന്നും ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധമായിരിക്കുമെന്നുമാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ഇങ്ങനെയൊരു യുദ്ധം ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ഹിസ്ബുല്ല വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights : Israel will intensify attacks on Iran says Netanyahu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




