Advertisement

‘ഇതൊന്നും കാര്യമാക്കണ്ട, എല്ലാവരും ഉണ്ട് കൂടെ’; കൈക്കൂലി കേസിൽ അറസ്റ്റിലായ MVIക്ക് ജയിലിന് പുറത്ത് സ്വീകരണം

6 days ago
Google News 2 minutes Read

കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി ബിജുവിനെയാണ് ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലപ്പുഴയിൽ നിന്ന് ബസിൽ ആളുകൾ കോട്ടയത്ത് എത്തി സ്വീകരണം നൽകുകയായിരുന്നു.

കെ ജി ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് ആരോപണം. കഴ‍ിഞ്ഞമാസമാണ് കൈക്കൂലി കേസിൽ കെജി ബിജു അറസ്റ്റിലാകുന്നത്. 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലൻസ് അറസ്റ്റ് ഉണ്ടായത്. കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ ആയിരുന്നു കെ ജി ബിജു. റിമാൻഡ് കാലവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയിൽ നിന്നെത്തിയവർ ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിയത്. റിട്ടയർമെന്റിന് രണ്ടുമാസം ബാക്കി നിൽക്കെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

37 വർഷം സർവീസുള്ള കെ ജി ബിജുവിനെതിരെ മുൻപ് ഒരാരോപണവും ഉണ്ടായിട്ടില്ലെന്നാണ് സ്വീകരിക്കാൻ എത്തിയവർ പറയുന്നത്. ആലപ്പുഴയിൽ നിന്ന് ബസിൽ ആളുകൾ കോട്ടയത്ത് എത്തി സ്വീകരണം നൽകുകയായിരുന്നു. ബിജുവിനെ മനഃപൂര്‍വം കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സ്വീകരിക്കാനെത്തിയവര്‍ പറയുന്നത്.

Story Highlights : MVI who arrested in bribery case, receives welcome outside Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here