ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
ഇറാന്‍ അനുകൂല പ്രതിഷേധം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം. സേന വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീര്‍ ഭരണകൂടം റദ്ദാക്കി.പ്രതിഷേധങ്ങള്‍ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതൽ അഡ്മിനിസ്‌ട്രേറ്റീവ് വാഹനങ്ങളുടെ നീക്കങ്ങളും നിയന്ത്രിച്ചു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന നിർദേശവും ഉണ്ട് നിലവിൽ സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടിയും തുടരും.
ആറ് സേനാംഗങ്ങള്‍ ഉള്‍പ്പടെ 14 പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റത്. കശ്മീര്‍ താഴ്വരയില്‍ 2 ദിവസത്തിനിടെ 75 ഓളം പ്രതിഷേധ പ്രകടന്നകളാണ് ഉണ്ടായത്. ജമ്മു മേഖലയിലും പ്രതിഷേധങ്ങളുടെ എണ്ണം വര്‍ധിച്ചു. 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രകടങ്ങള്‍ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.
അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് എത്തി. നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ലെന്നും പരമാധികാര രാഷ്ട്രത്തിൻറെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നൽകിയിരുന്നത്. കോൺഗ്രസ് ഖമനേയിയുടെ വധത്തെ ശക്തമായി അപലപിക്കുന്നു. പാർലമെൻറിൽ സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം. വാജ്പേയി ഇറാൻ സന്ദർശിച്ചതും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു.
Story Highlights : Pro-Iran protests; Restrictions tightened in Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




