Advertisement

63 വർഷം നീണ്ട CPIM അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ജി സുധാകരൻ; അനുനയിപ്പിക്കാൻ സിപിഐഎം; ജില്ലാ സെക്രട്ടറി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല

5 days ago
Google News 1 minute Read
G sudhakaran against kerala police and home department

ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം. ജി സുധാകരനോട്‌ സംസാരിക്കാൻ പാർട്ടി നേതൃത്വം. ജില്ലാ സെക്രട്ടറി ആർ നാസർ ജി സുധാകരനോട്‌ സംസാരിക്കും. ഫോണിൽ വിളിച്ചെങ്കിലും സുധാകരൻ എടുത്തില്ല. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പിന്നീട് സംസാരിക്കാമെന്നു കുടുംബം അറിയിച്ചു. നാളെ പറവൂരിലെ വീട്ടിൽ വാർത്താസമ്മേളനം വിളിച്ചു.കൂടുതൽ പ്രതികരണം നാളെ ഉണ്ടാകും.

പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. സിപിഐഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും:നിയമ സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്‍റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദന്‍റെ പരാമർശം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

Story Highlights : G Sudhakaran fb post against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here