Advertisement

ഡിവിഷന്‍ വണ്‍ എന്‍സിഎഎ ഇന്‍ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പ് ; യോഗ്യത നേടി കൃഷ്ണ ജയശങ്കര്‍ മേനോന്‍

March 4, 2026
Google News 2 minutes Read
Krishna Jayasankar to compete in NCAA indoor meet

യുഎസിലെ അന്തര്‍ സര്‍വകലാശാലാ ചാംപ്യന്‍ഷിപ് ആയ ഡിവിഷന്‍ വണ്‍ എന്‍സിഎഎ ഇന്‍ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിന് തമിഴ്‌നാട്ടില്‍ നിന്നുള്ള മലയാളി ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കര്‍ മേനോന്‍ യോഗ്യത നേടി. മാര്‍ച്ച് 13, 14 തീയതികളില്‍ അര്‍ക്കന്‍സാസ് ഫെയ്റ്റ് വില്ലയിലെ റാന്‍ഡല്‍ ടൈസന്‍ സെന്ററിലാണ് മത്സരം. (Krishna Jayasankar to compete in NCAA indoor meet)

കഴിഞ്ഞ ശനിയാഴ്ച നോര്‍ത്ത് വിര്‍ജീനിയയിലെ റെനോയില്‍ നടന്ന മൗണ്ടന്‍ വെസ്റ്റ് റീജനല്‍ ചാംപ്യന്‍ഷിപ്പില്‍ കൃഷ്ണ 17.09 മീറ്റര്‍ താണ്ടി വനിതകളുടെ ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

Read Also: സഞ്ജു സ്‌പെഷ്യല്‍ സാംസണ്‍; സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍

അമേരിക്കന്‍ മണ്ണില്‍ കൃഷ്ണ ജയശങ്കര്‍ മേനോന്‍ വീണ്ടും ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. 14ന് അല്‍ബുക്കര്‍ക്കില്‍ 2026 ഡോണ്‍ കിര്‍ബി എലീറ്റ് ഇന്‍വിറ്റേഷനില്‍ ഷോട്ട് പുട്ടില്‍ 16.83 മീറ്റര്‍ താണ്ടി കൃഷ്ണ സ്വന്തം ദേശീയ ഇന്‍ഡോര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ 17.09 മീറ്റര്‍ ആയത്. ജനുവരി 31ന് കൃഷ്ണ 16.63 മീറ്റര്‍ കണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് 6.01 മീറ്റര്‍ പിന്നിട്ട കൃഷ്ണ ഒരു വര്‍ഷത്തിനിടയ്ക്കാണ് ഈ മികവ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിലെത്താന്‍ (യോഗ്യത 16 .25 മീറ്റര്‍) കൃഷ്ണയ്ക്കു കഴിയും. പക്ഷേ, ഇന്ത്യയില്‍ സീനിയര്‍ ഫെഡറേഷന്‍ കപ്പില്‍ മത്സരിക്കണം. ഇതു ലക്ഷ്യമിട്ട് ഏപ്രിലില്‍ ഇന്ത്യയില്‍ എത്താനാണ് കൃഷ്ണയുടെ പരിപാടി. ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീം നായകരായിരുന്ന ജയശങ്കര്‍ മേനോന്റെയും പ്രസന്നകുമാരിയുടെയും പുത്രിയാണ് യു.എസില്‍ വിദ്യാര്‍ഥിയായ കൃഷ്ണ.

യു.എസ്.ഡിവിഷന്‍ വണ്‍ എന്‍ സിഎ എ യില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ അത് ലിറ്റാണ് കൃഷ്ണ.യു.എസ്. സര്‍വകലാശാലകളില്‍ നിന്നുള്ള ഏറ്റവും മികച്ച 16 അത്‌ലറ്റുകളുടെ പോരാട്ടമാണ് ഇവിടെ നടക്കുക. പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം മൊഹീന്ദർ സിങ് ഗിൽ ആണ് യു എസ് ഇൻ്റർ വാഴ്സിറ്റി മീറ്റിൽ പങ്കെടുത്ത ആദ്യ താരം. പിന്നീട് വികാസ് ഗൗഡ (ഡിസ്കസ് ത്രോ), തേജസ്വിൻ ശങ്കർ (ഹൈജംപ് ) എന്നിവരും ഈ നേട്ടം കൈവരിച്ചു.

Story Highlights : Krishna Jayasankar to compete in NCAA indoor meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here