ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്? നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്
ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിച്ചേക്കും. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രി ആയേക്കും. നിതീഷ്‌കുമാറിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീക്കം
നിതീഷ് കുമാറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനായുള്ള നാമനിര്‍ദേശ പത്രിക വരെ തയാറായിക്കഴിഞ്ഞുവെന്നും ഇനി മുഖ്യമന്ത്രിയുടെ ഒപ്പ് മാത്രം കിട്ടിയാല്‍ മതിയെന്നും പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നാളെ തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വ്യാപകമാകുന്നതിനിടെ ജെഡിയു എക്‌സിക്യുട്ടീവ് പ്രസിഡന്റ് സഞ്ജയ് ജാ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. വിശാലമായ രാഷ്ട്രീയ തന്ത്രം ആവിഷ്‌കരിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗം എന്നാണ് കരുതുന്നത്.
Story Highlights : Nitish Kumar likely Rajya Sabha pick
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




