Advertisement

സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും; മികച്ച അവതാരകൻ‌ ഹാഷ്മി താജ് ഇബ്രാഹീം

5 days ago
Google News 2 minutes Read

2024 ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും. ജനകീയ കോടതി എന്ന പരിപാടിയിലൂടെ ഹാഷ്മി താജ് ഇബ്രാഹീം മികച്ച അവതാരകനായി. മികച്ച ക്യാമറമാനുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോയിലെ അഭിലാഷ് തൊഴുവൻകോടിന്. മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ‌ അകപ്പെട്ട കുഞ്ഞിനേയും പ്രിയപ്പെട്ടവരെയും തേടിയലഞ്ഞ വളർത്തു നായയുടെ കഥ പറയുന്ന ‘കുഞ്ഞിനെ തേടി ഒരമ്മ’ എന്ന വാർത്തയിലെ ദൃശ്യങ്ങൾ പകർത്തിയതിനാണ് പുരസ്കാരനേട്ടം. ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഇത് ഐറ്റം വേറെ ‘മികച്ച കോമഡി പ്രോഗ്രാം. ഫ്‌ളവേഴ്സ് ‘ഹോം’ സീരിയലിലെ അഭിനയത്തിന് ജാനകി മന്ത്ര മികച്ച രണ്ടാമത്തെ നടിയായി. ‘ഉപ്പും മുളകും’ പരമ്പരയിലൂടെ ബേബി അമയ മികച്ച ബാലതാരം ആയി.

Story Highlights : Twenty-Four and Flowers shine at the State Television Awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here