Advertisement

‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

5 days ago
Google News 2 minutes Read

ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ്. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം. ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമേരിക്ക വ്യക്തമാക്കി.

യു എസ് സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറാണ് സൈനിക നടപടികൾ വിശദീകരിച്ചത്. ഇറാൻ 500ൽ അധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇതുവരെ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിച്ചതായും യു എസ് സെൻട്രൽ കമാൻഡ് പറയുന്നു. പ്രത്യാക്രമണശേഷി ഇറാന് കുറഞ്ഞുവരുന്നതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു.

Read Also: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ നാവികസേന സംരക്ഷണം നൽകുമെന്ന് ട്രംപ്; ഇറാനുമേൽ ചൈനയുടെ സമ്മർദ്ദം

നിലവിൽ 50,000-ത്തിലധികം അമേരിക്കൻ സൈനികരും 200 പോർവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും അമേരിക്കൻ ഓപ്പറേഷന്റെ ഭാഗമാണെന്നും സെൻട്രൽ കമാൻഡ്. അതേസമയം ദുബായ് യു.എസ്. കോൺസുലേറ്റിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം. ദുബൈ അൽസീഫിലെ യു.എസ്. കോൺസുലേറ്റിന് സമിപം ചെറിയ തീപിടുത്തമുണ്ടായതായി. ആർക്കും പരിക്കില്ല. ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. രണ്ട് മിസൈലുകളിൽ ഒന്ന് തടഞ്ഞതായും മറ്റൊന്ന് വ്യോമതാവളത്തിൽ പതിച്ചതായും ഖത്തർ.

Story Highlights : United States has caused massive damage to Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here