Advertisement

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

March 5, 2026
Google News 2 minutes Read

ശ്രീലങ്കൻ തുറമുഖത്തേക്ക് അണയാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ സർക്കാർ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ അറിയിച്ചു.

കപ്പലിൽ നൂറിലധികം നാവികർ ഉണ്ട്. കപ്പലിൽ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കപ്പൽ അടിയന്തര സഹായം തേടിയതായും ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐറിസ് ദേനക്ക് ശേഷം ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇറാൻ യുദ്ധക്കപ്പലാണ്

ശ്രീലങ്കയ്ക്ക് സമീപമുള്ള ഒരു ഇറാനിയൻ കപ്പൽ അടിയന്തര തുറമുഖ സന്ദർശനം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ എംപി നമൽ രാജപക്സെ വ്യാഴാഴ്ച പറഞ്ഞു. “മറ്റൊരു ഇറാനിയൻ കപ്പൽ ശ്രീലങ്കയുടെ പ്രാദേശിക ജലാതിർത്തിക്ക് തൊട്ടുപുറത്ത് ഉണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തര തുറമുഖ സന്ദർശനത്തിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നിരുന്നാലും, സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്,” എംപി നമൽ രാജപക്സെ എക്‌സിൽ കുറിച്ചു.

Story Highlights : another iranian ship near srilanka requests for urgent port call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here