ആഗോള അയ്യപ്പ സംഗമം: സ്‌പോണ്‍സര്‍ഷിപ്പ് തുകയേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചു, ഇതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ഷിപ്പ് തുകയേക്കാള്‍ പണം ചെലവഴിച്ചതില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്തതിലെ കാര്യകാരണങ്ങള്‍ ബോധിപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് തുക ഉപയോഗിച്ച് സംഗമം നടത്തുമെന്ന ബോര്‍ഡിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡിന്റെ മുന്‍കാല ഓഡിറ്റ് കണക്കുകളും ഹൈക്കോടതി പരിശോധിക്കും. (high court questions to devaswom board|global ayyappa sangamam)
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിരോധത്തിലാക്കുന്ന വിശദീകരണമാണ് ഓഡിറ്ററുടെ ഭാഗത്തുനിന്ന് വന്നിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ടെന്‍ഡറില്ലാതെ നടത്തിപ്പുചുമതല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌റാസ്ച്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് നല്‍കിയതായി ഓഡിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പ്രേരിപ്പിച്ച അസാധാരണ കാരണം വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടുമില്ല.
Read Also: ‘ഭാരവാഹികളെ ഏകപക്ഷീയമായി നിശ്ചയിച്ചു’; കിളിമാനൂരില്‍ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകളില്‍ അപാകതയുണ്ടെന്ന് കോടതി മുമ്പ് തന്നെ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ സാമ്പത്തിക അപാകതകള്‍ ഓഡിറ്റര്‍ അറിയിക്കണമെന്നാണ് കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരിഹാര നടപടികളടക്കം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ഐ.ഐ.ഐ.സി മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഉപകരാര്‍ നല്‍കിയത് ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും ഉപകരാര്‍ നല്‍കിയത് ജി.എസ്.ടി ഒഴിവാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
Story Highlights : high court questions to devaswom board|global ayyappa sangamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




