Advertisement

ഐറിസ് ദേനയ്ക്ക് നേരെയുള്ള യുഎസ് ആക്രമണം; രക്ഷാപ്രവര്‍ത്തനവുമായി ഇന്ത്യന്‍ നാവികസേന

March 5, 2026
Google News 3 minutes Read
dena

അമേരിക്കന്‍ ആക്രമണം നേരിട്ട ഇറാന്‍ നാവികസേന കപ്പല്‍ ഐറിസ് ദേനയില്‍ തിരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തന നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ നാവികസേന. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെതന്നെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തെന്നും ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. (Indian Navy Sent Vessel To Help Sinking Iranian Warship Near Sri Lanka)

ഇന്നലെ പുലര്‍ച്ചെയാണ് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നതായുള്ള വിവരം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ സമുദ്ര നിരീക്ഷണ വിമാനം അവിടേക്ക് പുറപ്പെട്ടു. ഐഎന്‍എസ് തരംഗിണിയെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു. ഇന്ത്യന്‍ നാവികസേന സ്ഥലത്തെത്തുമ്പോള്‍ തന്നെ ശ്രീലങ്കന്‍ നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎന്‍എസ് ഇക്ഷാക്കും കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. നിലവില്‍ ശ്രീലങ്കയുമായി ചേര്‍ന്ന് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു – ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.

Read Also: ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

അതേസമയം, വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായാണ് എസ് ജയശങ്കര്‍ സംസാരിച്ചത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിലെ രാജ്യത്തിന്റെ അനുശോചനം എസ് ജയശങ്കര്‍ അറിയിച്ചു. മന്ത്രി എസ് ജയശങ്കര്‍ എക്സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭാഷണത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ന് ആയത്തുല്ല അലി ഖമനയിയുടെ വധത്തില്‍ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ അനുശോചന പുസ്തകത്തില്‍ ഒപ്പിട്ടു. കേന്ദ്രസര്‍ക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്. ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ ദുഃഖാചരണം നടക്കുകയാണ്. നയതന്ത്രര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ എംബസിയില്‍ പുസ്തകം ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയും ഒന്‍പതാം തീയതിയും എംബസി സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അനുശോചനത്തിന് എത്തി.

നിലവില്‍ ഒരു ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാന്‍ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാന്‍ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Indian Navy Sent Vessel To Help Sinking Iranian Warship Near Sri Lanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here