നെടുമങ്ങാട് മന്ത്രി ജി ആര്‍ അനില്‍ തന്നെ സ്ഥാനാര്‍ഥിയായേക്കും; നിര്‍ദേശം നല്‍കി സിപിഐ മണ്ഡലം കമ്മിറ്റി
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മന്ത്രി ജി ആര്‍ അനിലിനേയും ചിറയന്‍കീഴില്‍ മനോജ് ബി ഇടമനയേയും സ്ഥാനാര്‍ത്ഥികളാക്കാന്‍ സിപിഐ മണ്ഡലം കമ്മിറ്റികളുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ജില്ലാ കൗണ്‍സിലിന് സമര്‍പ്പിക്കും. (minister gr anil will be candidate in Nedumangad)
സിപിഐ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യം മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് നിര്‍ദേശങ്ങള്‍ ജില്ലാ കൗണ്‍സിലിന് നല്‍കുകയും ജില്ലാ കൗണ്‍സില്‍ അത് ചര്‍ച്ച ചെയ്ത് സംസ്ഥാന നേതൃത്വത്തിന് ഈ പേരുകള്‍ കൈമാറുകയുമാണ് പതിവ്. ഇത് പ്രകാരമാണ് ഇന്ന് തിരുവനന്തപുരത്ത് രണ്ട് മണ്ഡലം കമ്മിറ്റികള്‍ ചേരുകയും നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ജി ആര്‍ അനിലിന്റെ പേര് നിര്‍ദേശിക്കുകയുമായിരുന്നു. ഇതോടെ നെടുമങ്ങാട് ജി ആര്‍ അനില്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Story Highlights : minister gr anil will be candidate in Nedumangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




