ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; യുദ്ധക്കപ്പലിന് 5000 ടണ്‍ ഭാരം; പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച് കിം ജോങ് ഉന്‍
ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. പുതിയതായി നിര്‍മിച്ച ചോ ഹ്യോണ്‍ യുദ്ധക്കപ്പലില്‍ നിന്നാണ് ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചത്. 5,000 ടണ്‍ ഭാരമുള്ളതാണ് പുതിയ യുദ്ധക്കപ്പല്‍. കടലില്‍ നിന്ന് കരയിലേക്കാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരീക്ഷണം. ( North Korea: Kim visits warship, oversees missile launch)
ഉത്തര കൊറിയന്‍ നാവികസേനയെ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. കിമ്മിന്റെ പാര്‍ട്ടിയുടെ ഒന്‍പതാം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച പഞ്ചവത്സര പദ്ധതികളുടെ ഭാഗമായാണ് ഈ സുപ്രധാന പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി കാലായളവില്‍ വര്‍ഷാവര്‍ഷം രണ്ട് യുദ്ധക്കപ്പലുകള്‍ വീതം നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് മന്ത്രി എസ് ജയശങ്കര്‍
കിം ഉത്തര കൊറിയന്‍ നാവികസേനാംഗങ്ങളെ സന്ദര്‍ശിക്കുന്നതിന്റേയും സല്യൂട്ട് ചെയ്യുന്നതിന്റേയും പരീക്ഷണം പൂര്‍ത്തിയാക്കിയതിന്റേയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാകാം ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Story Highlights : North Korea: Kim visits warship, oversees missile launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




