Advertisement

‘DYFI 20 കോടി കൈമാറി, യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെ, KPCC ആപ്പിന് എന്ത് സംഭവിച്ചെന്ന് ജനങ്ങൾ ചോദിക്കുന്നു’; വി കെ സനോജ്

March 5, 2026
Google News 2 minutes Read
sanoj

വയനാട് പുനരധിവാസത്തിൽ ഡിവൈഎഫ്ഐ പണം നൽകിയിട്ടില്ലെന്ന കോൺഗ്രസ് കള്ള പ്രചാരണം നടത്തുന്നുവെന്ന് വി.കെ സനോജ്. 10 രൂപയ്ക്ക് വിവരാവകാശം കൊടുത്തു കഴിഞ്ഞാൽ മറുപടി കിട്ടും. അനുയായികളെ കൊണ്ട് ഇക്കാര്യം വാർത്താസമ്മേളനം വിളിച്ചു പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ. അന്തസ്സുണ്ടെങ്കിൽ നേരെ വന്ന് തെളിവുകൾ വെച്ച് സംസാരിക്കാൻ തയ്യാറുണ്ടോ. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള കനഗോലു തന്ത്രം വിലപ്പോവില്ലെന്നും സനോജ് വ്യക്തമാക്കി.

സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടിലേയ്ക്ക് 20 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടന പുറത്തുവിട്ടിട്ടുണ്ടെന്നും സനോജ് വ്യക്തമാക്കി. ഡിവൈഎഫ്ഐ പണം സർക്കാരിന് നൽകിയിട്ടില്ല എന്ന പ്രചരണം ശുദ്ധ നുണയാണ്.ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം വിവരാവകാശത്തിലൂടെ കാര്യങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ് തയ്യാറാകണം.

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെയെന്നും കെപിസിസിയുടെ ആപ്പിന് എന്ത് സംഭവിച്ചുവെന്നും ജനങ്ങൾ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത കോൺഗ്രസ്, അണികളെ തൃപ്തിപ്പെടുത്താനാണ് ഡിവൈഎഫ്ഐയുടെ മെക്കിട്ട് കയറുന്നതെന്നും സനോജ് വ്യക്തമാക്കി. കനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതിന്റെ രേഖ DYFI പുറത്തുവിട്ടെന്ന് വി വസീഫ് പറഞ്ഞു.

ഇതുപോലെ കോൺഗ്രസിന് ആപ്പിലൂടെ വന്ന പണം കാണിക്കാൻ കഴിയുമോ. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീട് പൂർത്തീകരിക്കണ്ടേ. സതീശന്റെ നീ പോടാ ചെറുക്കാ എന്ന പരാമർശം. അദ്ദേഹത്തിൻ്റെ നിലവാരം വ്യക്തമാക്കുന്നത്. ഞങ്ങൾ ഒരിക്കലും പ്രതിപക്ഷ നേതാവിനെ ആക്രമിക്കുമെന്നല്ലല്ലോ പറഞ്ഞത്. സതീശന്റെ പരാമർശത്തിൽ ഒട്ടും പ്രയാസമില്ല. സ്വന്തം കെപിസിസി അധ്യക്ഷനെ തെറി വിളിച്ചയാളാണെന്നും വസീഫ് വിമർശിച്ചു.

Story Highlights : vk sanoj on allegations against dyfi over wayanad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here