Advertisement

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

March 6, 2026
Google News 3 minutes Read
sunil kumar

പൂരം കലക്കല്‍ വിവാദത്തിലെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ശാസന നേരിട്ട വി എസ് സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാതെ സിപിഐ. തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ വിഎസ് പ്രിന്‍സിന്റെ പേരിലാണ് പ്രധാന പരിഗണന. (CPI not considering VS Sunilkumar in Thrissur)

ശക്തമായ ത്രികോണ മത്സരം വന്നാല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഏറ്റവും അധികം വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത് മുന്‍ മന്ത്രി കൂടിയായ വിഎസ് സുനില്‍കുമാറിനെ ആയിരുന്നു. എന്നാല്‍ സുനില്‍കുമാറിന്റെ പേര് പരിഗണിക്കാതെയാണ് സിപിഐയുടെ പ്രാഥമിക പട്ടിക. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് തൃശൂരില്‍ നിലവില്‍ പരിഗണിക്കപ്പെട്ടിരിക്കുന്ന വിഎസ് പ്രിന്‍സ്. ഒരു വനിതാ നേതാവിന്റെ പേരും മണ്ഡലത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

Read Also:സ്വപ്ന പാതയിലേക്ക്; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

അതേസമയം, പീരുമേട്ടില്‍ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി സലിംകുമാറിന്റെ പേര് പ്രഖ്യാപിക്കും. റോയ് കെ പൗലോസ്, സിപി മാത്യു സിറിയക് തോമസ് എന്നിവരെയാണ് യുഡിഎഫ് പീരുമേട്ടില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

അതേസമയം, നെന്മാറ എംഎല്‍എ കെ ബാബുവിന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കില്ല. ഏരിയ സെക്രട്ടറി കെ പ്രേമന്‍ ആയിരിക്കും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആലത്തൂരിലേക്ക് സിപിഐഎം ജില്ലാ സെക്രട്ടറി അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എം ശശിയുടെ പേരാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.

Story Highlights : Assembly elections; CPI not considering VS Sunilkumar in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here