Advertisement

കെ ശാന്തകുമാരി MLAയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് തട്ടിപ്പിന് ശ്രമം

March 6, 2026
Google News 2 minutes Read

കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് തട്ടിപ്പിന് ശ്രമം. പഹൽഗാം ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ചെയ്തത് ശാന്തകുമാരിയുടെ അക്കൗണ്ടിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടപ്പിന് ശ്രമിച്ചത്. രണ്ടു മണിക്കൂർ ഡിജിറ്റൽ അറസ്റ്റ് ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പിന് ശ്രമം നടന്നത്.

‘ഇന്ന് രാവിലെ ഒരു നോർമൽ കോൾ ആയിരുന്നു വന്നത്. എടിഎസിൽ നിന്നാണെന്ന് പറഞ്ഞായിരുന്നു കോൾ വന്നത്. ഫോൺ നമ്പറിൽ മുംബൈയിൽ ഒരു ഡോക്യുമെന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിളിച്ചവർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഒരു പ്രതി ഈ ഫോൺ നമ്പർ ഉപയോഗിച്ചുവെന്ന് പറയുന്നു. തിരുവനന്തപുരത്തുള്ള സൈബർ സെൽ ബന്ധപ്പെടുമെന്നും ഫോൺ കട്ടാകാതെ കോൾ കൈമാറുകയായിരുന്നു. പ്രശ്‌നം ഗുരുതരമാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുവല്ലേ എന്ന് തട്ടിപ്പ് സംഘം പറഞ്ഞു’ കെ ശാന്തകുമാരി ട്വന്റിഫോറിനോട് പറഞ്ഞു. ‌

തിരുവനന്തപുരത്തേക്ക് സൈബർ സെല്ലിലേക്ക് കേസ് കൈമാറുന്നുവെന്ന് തട്ടിപ്പ് സംഘം പറഞ്ഞു. പിന്നാലെ സുരേഷ് കുമാർ എന്ന പേരിൽ തട്ടിപ്പ് സംഘത്തിലെ ഒരാൾ എംഎൽഎയോട് സംസാരിച്ചു. എംഎൽഎയും ഭർത്താവിനെയും മകനെയും ഡിജിറ്റൽ അറസ്റ്റ് ചെയ്‌തെന്ന് തട്ടിപ്പ് സംഘം പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം പ്രദേശത്ത് എത്തിയ മറ്റൊരാളാണ് കുഴൽമന്ദം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയ ശേഷമാണ് തട്ടിപ്പുകാർ പിൻവാങ്ങുന്നത്.

Story Highlights : Attempted fraud by digital arrest of K. Santhakumari MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here