Advertisement

ബ്ലഡ് ഡോണേഴ് കേരള കുവൈറ്റ് ചാപ്റ്റർ എമർജൻസി രക്തദാന ക്യാമ്പ് വിജയം

March 6, 2026
Google News 2 minutes Read

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും റമദാൻ മാസവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകതയും മുൻനിർത്തി ബ്ലഡ് ഡോണേഴ് കേരള കുവൈറ്റ് ചാപ്റ്റർ എമർജൻസി രക്തദാന ക്യാമ്പ് വിജയം. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ നിർദേശപ്രകാരം ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK) കേരളൈറ്റ് മെഡിക്കൽ ഫോറം (KMF) ന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച എമർജൻസി രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലാണ് നടന്നത്.

രാത്രി 8 മണി മുതൽ 11 മണിവരെ നടന്ന ക്യാമ്പ് കെ എം എഫ് കേന്ദ്ര കമ്മിറ്റി അംഗവും, ഫർവാനിയ ഹോസ്പിറ്റൽ ചീഫ് ഫിസിയോതെറാപ്പി സ്പെഷ്യലിസ്റ്റുമായ അജയ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെഎംഎഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ , കെഎംഎഫ് അബ്ബാസിയ (A) യൂണിറ്റ് പ്രസിഡന്റ് പ്രവീൺ കുമാർ , സാമൂഹ്യപ്രവർത്തകരായ മുബാറക് കമ്പ്രത്ത്, മനോജ് മാവേലിക്കര, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബിഡികെ കോഡിനേറ്റർ രാജൻ തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി.

ക്യാമ്പിനൊപ്പം സഹകരിച്ച മലബാർ ഗോൾഡിനും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനും കാലിക്കറ്റ് ഷെഫ് റസ്റ്റോറന്റിനും പ്രത്യേക നന്ദി അറിയിച്ചു. രക്തദാനം നടത്തിയ സന്നദ്ധ ദാതാക്കളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്ത എല്ലാ സന്നദ്ധ രക്തദാതാക്കൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ബി ഡി കെ യുടെയും കെ എംഫിന്റെയും സന്നദ്ധ പ്രവർത്തകർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അടിയന്തര ആവശ്യത്തിനായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഭാവിയിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Story Highlights : Blood Donor Kerala Kuwait Chapter Emergency Blood Donation Camp Successful

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here