Advertisement

‘ലോക സമാധാനത്തിന് അമേരിക്ക ഭീഷണി; ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണം’; മുഖ്യമന്ത്രി

March 6, 2026
Google News 2 minutes Read

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ നിലപാടുകൾ കേന്ദ്രസർക്കാർ അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവ് പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് എൽഡിഎഫ് സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് യുദ്ധവിരുദ്ധ പ്രമേയവും അവതരിപ്പിച്ചു.

ലോകം വല്ലാത്ത ഒരു അവസ്ഥയിൽ നീങ്ങി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്രാജിത്വം എന്നും യുദ്ധ വെറി കാണിച്ചു. ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്. സമാധനം നിലനിലർത്താൻ സോവിയറ്റ് യൂണിയൻ നിലപാട് സ്വീകരിച്ചു. സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം അമേരിക്ക ലോക പൊലീസ് ചമഞ്ഞ് നടക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്ക പറയുന്നതും പ്രവൃത്തിക്കുന്നതും വേറെ രീതിയിൽ അദേഹം പറഞ്ഞു.

Read Also: ‘ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം; മേക്ക് ഇറാൻ ​ഗ്രേറ്റ് എ​ഗെയിൻ നടപ്പാക്കും’; ട്രംപ്

ജനാധിപത്യത്തെ തകർത്ത് മതമൗലിക ശക്തിക്കും അമേരിക്ക പിന്തുണ നൽകുകയാണ്. താലിബാനെ വളർത്തിയതും, പിന്തുണ കൊടുത്തതും അമേരിക്കയാണ്. അമേരിക്കൻ സാമ്രാജ്യത്വം സാമ്രാജ്യത്വ മാധ്യമങ്ങളെ ഇറക്കി ലോകത്തെ ഭീതിയിലാക്കിയെന്നും സദ്ദാം ഹുസൈൻ്റെ കൈയ്യിൽ മാരക രാസ ആയുധം ഉണ്ട് എന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സദ്ദാം ഹുസൈൻ ഭീകരനാണെന്ന ചിത്രം സൃഷ്ടിച്ചു. അമേരിക്കക്ക് ഒപ്പം നിൽക്കാത്തതിനാൽ ഇറാഖിനെ തകർത്തു. ഇറാഖിൽ ഐക്യരാഷ്ട്ര സഭ നടത്തിയ പരിശോധനയിൽ രാസായുധങ്ങൾ കണ്ടെത്തിയില്ല. മതേര രാജ്യമായ ഇറാഖിൽ മതമൗലിക ശക്തികൾ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കക്ക് ഒപ്പം നിർക്കാത്തതിനാൽ സിറിയയിലും ഇടപെട്ടു. ഇറാൻ കപ്പലിനെ ഇന്ത്യൻ മഹാ സമുദ്രത്തിൽ വെച്ച് അമേരിക്ക ആക്രമിച്ചു നിരവധി നാവികർ കൊല്ലപ്പെട്ടു. അപലിപിക്കാൻ പോലും ഇന്ത്യ തയാറായില്ല. അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവ് പറയുകയാണ് ചെയ്യുന്നത്. രാജ്യത്തിൻ്റെ ശബ്ദം ഒരുമിച്ച് ഉയരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Story Highlights : CM Pinarayi Vijayan says India to change its stance on Israel-American attack on Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here