Advertisement

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

March 6, 2026
Google News 4 minutes Read

2026-ലെ UPSC സിവിൽ സർവീസ് പരീക്ഷാഫലങ്ങളിൽ കേരളത്തിൽ നിന്നുള്ള വിജയികളിൽ ശ്രദ്ധേയമായ പങ്ക് Fortune IAS അക്കാദമിയിലെ വിദ്യാർത്ഥികളാണ്. ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ Fortune IAS-ൽ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 വിദ്യാർത്ഥികൾ വിജയിച്ചു. ഇവരിൽ 4 പേർ ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയവരാണ്.

വിജയികളിൽ AIR 57 നേടിയ ശ്രീജ ജെ. എസ് ആദ്യ ശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചു. തിരുവനന്തപുരം നരിവാമൂട് സ്വദേശിയാണ് ശ്രീജ ജെ എസ്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും വിജയം സമർപ്പിക്കുന്നു എന്ന് ശ്രീജ ട്വന്റി ഫോറിനോട് പറഞ്ഞു. തന്റെ തയാറെടുപ്പുകൾ മുഴുവൻ FORTUNE IASൽ ആയിരുന്നുവെന്നും പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം ഇവിടെയായിരുന്നുവെന്നും ശ്രീജ പറഞ്ഞു.

ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരിൽ കേരളത്തിൽ നിന്നുള്ള 44 പേർ Fortune IAS അക്കാദമിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ്. ഇവരിൽ 2 പേർ ആദ്യ 100 റാങ്കിനുള്ളിലും സ്ഥാനം നേടി. കഴിഞ്ഞ 12 വർഷങ്ങളിലായി 540-ലധികം സിവിൽ സർവീസ് വിജയങ്ങൾ വഴി Fortune IAS കേരളത്തിലെ മുൻനിര സിവിൽ സർവീസ് പരിശീലന അക്കാദമിയായി ആധിപത്യം തുടരുകയാണ്.

മുൻ UPSC ചെയർമാൻ ‍ഡിപി അ​ഗർവാളിന്റെ മേൽനോട്ടത്തിലാണ് അക്കാദമിക് മാർഗനിർദേശവും, ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും, വ്യക്തിഗത മെന്ററിംഗും നടക്കുന്നത് ഈ നേട്ടങ്ങളുടെ പ്രധാന അടിത്തറയാണെന്ന് അക്കാദമി അധികൃതർ അറിയിച്ചു. UPSC സിവിൽ സർവീസ് പരീക്ഷയിലേക്ക് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലനവും വ്യക്തിഗത മാർഗനിർദേശവും നൽകുന്നതിനുള്ള Fortune IAS-ന്റെ പ്രതിബദ്ധതയാണ് ഈ വിജയങ്ങളെന്ന് അധികൃതർ പറഞ്ഞു.

Story Highlights : Fortune IAS- 19 candidates who underwent prelims, mains and interview training passed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here