Advertisement

ക്രിസ്റ്റി നോം ഇനി ‘ഷീല്‍ഡ് ഓഫ് അമേരിക്കാസി’ല്‍ സ്‌പെഷ്യല്‍ എന്‍വോയ്; പുതിയ പദവി നല്‍കി ട്രംപ്

March 6, 2026
Google News 2 minutes Read
Kristi Noem

ആഭ്യന്തര സുരക്ഷാ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റിയ ക്രിസ്റ്റി നോമിന് പുതിയ നിയമനം നല്‍കി ട്രംപ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കായുള്ള സുരക്ഷാ സംരംഭമായ ‘ഷീല്‍ഡ് ഓഫ് അമേരിക്കാ’സില്‍ നോം രാജ്യത്തെ പ്രതിനിധാനം ചെയ്യും. നാഷ്വില്ലില്‍ നടന്ന പരിപാടിയിലാണ് ട്രംപിന്റെ പ്രഖ്യാപനം. ആദ്യ ഷീല്‍ഡ് ഉച്ചകോടിയില്‍ ക്രിസ്റ്റി നോം പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു. 11 ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളുമായി ഉച്ചകോടിയില്‍ ട്രംപ് ആശയവിനിമയം നടത്തുമെന്നാണ് സൂചന.

എന്താണ് ‘ഷീല്‍ഡ് ഓഫ് അമേരിക്കാസ്’ അഥവാ അമേരിക്കയുടെ കവചം?

മയക്കുമരുന്ന് കടത്തും അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലകളും നിയമവിരുദ്ധ കുടിയേറ്റവും ചെറുക്കാന്‍ ലക്ഷ്യമിട്ടാണ് സംരംഭം. മേഖലയിലെ സുരക്ഷാ കവചമായി ഷീല്‍ഡ് ഓഫ് അമേരിക്കാസ് പ്രവര്‍ത്തിക്കുമെന്നാണ് ട്രംപ് പറഞ്ഞു.

ഫ്‌ലോറിഡയിലെ ഡോറലിലുള്ള ഗോള്‍ഫ് ക്ലബ്ബില്‍ ഈ വാരാന്ത്യത്തില്‍ ഷീല്‍ഡ് ഉച്ചകോടി നടക്കും. അര്‍ജന്റീന. ബൊളീവിയ, ചിലി, കോസ്റ്റാറിക്ക, ഡോമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, പനാമ, പരാഗ്വേ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൂട്ടുമെന്നും വൈറ്റ് ഹൈസ് പറഞ്ഞു.

അങ്ങനെയെങ്കില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി പദവിയില്‍ നിന്ന് നോമിനെ പുറത്താക്കിയതെന്തിനായിരിക്കും?

കുടിയേറ്റ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നാണ് നോമിനെതിരായി വന്ന വിമര്‍ശനം. മിനസോട്ടയില്‍ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരെ നടന്ന ഓപ്പറേഷന്‍ നോം ശരിയായല്ല കൈകാര്യം ചെയ്തതെന്നാണ് ട്രംപ് കരുതുന്നത്. പ്രസിഡന്റ് അവതരിപ്പിക്കുന്ന DHS ക്യാംപെയ്‌ന് താന്‍ അംഗീകാരം നല്‍കിയെന്ന് നോം പറഞ്ഞതും ട്രംപിനെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാണ് പുതിയ DHS മേധാവി?

റിപ്പബ്ലിക്കന്‍ സെനറ്ററായ മാര്‍ക്വെയ്ന്‍ മുള്‍ നോമിന് പകരം ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. കടുത്ത ട്രംപ് ആരാധകനും മുന്‍ ആയോധന കലാ പോരാളിയുമാണ് മൂള്‍. ട്രംപിന്റെ രണ്ടാം ടേമില്‍ വകുപ്പില്‍ വരുന്ന രണ്ടാം മേധാവിയാണ് മുള്‍. നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന DHS ന്റെ തലപ്പത്തേക്ക് വരുന്ന മുള്ളിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.

Story Highlights : Kristi Noem Appointed ‘Shield of the Americas’ Special Envoy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here