വനിതാ മുന്നേറ്റത്തിന് കരുത്തുപകരാനുള്ള ചുവടുകള്‍; പിങ്ക് മിഡ്നൈറ്റ് റണ്‍ നാലാം എഡിഷന്‍ ഇന്ന് കൊച്ചിയില്‍
രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഫ്ളവേഴ്സും ട്വന്റിഫോറും സംയുക്തമായി സംഘടിപ്പിക്കുന്ന കെ പി നമ്പൂതിരീസ് പിങ്ക് മിഡ്നൈറ്റ് റണ്‍ ഇന്ന്. കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാത്രി 9നാണ് പിങ്ക് മിഡ്നൈറ്റ് റണ്ണിന്റെ നാലാം എഡിഷന്‍ ആരംഭിക്കുക. കെ പി നമ്പൂതീരിസും ജോയ് ആലുക്കാസും കേരള ടൂറിസവുമാണ് പിങ്ക് മിഡ്നൈറ്റ് റണ്ണിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. (24 flowers pink midnight run in kochi today)
പ്രതീക്ഷകളുടെ ചുവടുകളുമായി വനിതാ മുന്നേറ്റത്തിന് കരുത്തു പകരാന്‍ വീണ്ടും വേദിയൊരുക്കുകയാണ് ഫ്ളവേഴ്സും ട്വന്റിഫോറും. ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മൂന്നു പതിപ്പുകള്‍ക്ക് ശേഷം കെ പി നമ്പൂതിരീസ് പിങ്ക് മിഡ്നൈറ്റ് റണ്‍ നാലം എഡിഷന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കൂടുതല്‍ ആവേശത്തോടെ പിങ് മിഡ്‌നൈറ്റ് റണ്ണിന്റെ പുതിയ പതിപ്പ് ഒരുങ്ങുമ്പോള്‍ മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. സ്ത്രീ സുരക്ഷയും സമത്വവും മുന്‍നിര്‍ത്തി നടത്തുന്ന പരിപാടി ആയതിനാലാണ് എല്ലാവര്‍ഷവും കൃത്യമായി സഹകരിക്കുന്നതെന്ന് കെ പി നമ്പൂതിരീസ് എംഡി കെ ഭവദാസന്‍ പറഞ്ഞു.
Read Also: ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക
രണ്ട് വിഭാഗങ്ങളിലായാണ് പിങ്ക് മിഡ്നൈറ്റ് റണ്‍ മത്സരം. ആദ്യ വിഭാഗത്തില്‍ 15നും 30നും ഇടയിലുള്ളവരും രണ്ടാം വിഭാഗത്തില്‍ 30ന് മുകളിലുള്ളവരും മത്സരിക്കും. വിജയികളെ കാത്തിരിക്കുന്നത് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളാണ്. കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാത്രി എട്ടുമണിക്ക് പരിപാടികള്‍ക്ക് തുടക്കമാകും. കൃത്യം ഒമ്പതു മണിക്ക് പിങ്ക് മിഡ്നൈറ്റ് റണ്‍ ആരംഭിക്കും. കല – സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം ട്വന്റിഫോറിലെ അവതാരകരും ഫ്ളവേഴ്സ് ഫാമിലിയിലെ താരങ്ങളും വര്‍ണാഭമായ ഈ ചടങ്ങില്‍ പങ്കെടുക്കും.
Story Highlights : 24 flowers pink midnight run in kochi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




