ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കുന്നതില്‍ സന്തോഷം, സിപിഐഎമ്മുമായുള്ള പ്രശ്‌നം പരിഹരിച്ചു: എ വി ഗോപിനാഥ്
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാനുള്ള തീരുമാനം അതിയായ സന്തോഷം നല്‍കുന്നതാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. സിപിഐഎമ്മുമായുള്ള പ്രശ്ങ്ങളെല്ലാം പരിഹരിച്ചുവെന്നും സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും നന്ദിയുണ്ടെന്നും എ. വി ഗോപിനാഥ് 24 നോട് പറഞ്ഞു. ( av gopinath says he is very glad to be guruvayur devaswom board president)
പതിറ്റാണ്ടുകളായി ഗുരുവായൂരപ്പന് സേവനം നടത്തുന്നയാളാണ് താനെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നത് തന്നെ സംബന്ധിച്ച് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സിപിഐഎം നേതൃത്വവുമായുള്ള പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണോ ഈ സ്ഥാനം ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് താന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒന്നും ആവശ്യപ്പെടാനല്ല മുഖ്യമന്ത്രിയെ കണ്ടത്. ഗുരുവായൂര്‍ ദേവസ്വത്തെക്കുറിച്ച് താന്‍ മുഖ്യമന്ത്രിയോട് പരാമര്‍ശിച്ച് പോലുമില്ല. പാര്‍ട്ടിയുമായി തനിക്കൊരു പ്രശ്‌നവും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എ വി ഗോപിനാഥും സിപിഐഎമ്മുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കാലുവാരിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
Story Highlights : av gopinath says he is very glad to be guruvayur devaswom board president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




