മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി
ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. (music director bombay ravi death anniversary)
ആത്മാവു തൊട്ട ഗാനങ്ങളിലൂടെ അമരത്വം നേടിയ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. വരികളുടെ ആത്മാവറിഞ്ഞറിഞ്ഞാണ് ബോംബെ രവി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. ആ സംഗീതം കതിര്‍ ചിന്നും മുത്തുപോലെ, പവിഴം പോലെ, ദേശ- ഭാഷാ വ്യത്യാസമില്ലാതെ ഇന്നും അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.
Read Also: ‘പുതുയുഗ യാത്ര വലിയ ആവേശം; UDF നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’; കെസി വേണുഗോപാൽ
പിതാവിന്റെ ഭജന്‍ കേട്ട് സംഗീതവുമായി പ്രണയത്തിലായ ബാല്യമായിരുന്നു രവിയുടേത്. ഗുരുക്കന്മാരില്ലാത്ത സംഗീത അഭ്യസനം. ഇലക്ട്രീഷ്യന്‍ ജോലി വേണ്ടെന്ന് വച്ച് പിന്നണി ഗായകനാകാന്‍ ദല്‍ഹിയില്‍ നിന്ന് മുംബയിലേക്ക്. ആനന്ദ് മഠ് എന്ന ചിത്രത്തില്‍ വന്ദേമാതരത്തിന് കോറസ് പാടിയ രവിയെ സംഗീത സംവിധായകന്‍ ഹേമന്ദ് കുമാര്‍ തന്റെ സഹായിയാക്കി. 1955-ല്‍ വചനിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ബോളിവുഡ് സിനിമകളിലെ പാശ്ചാത്യ സംഗീത അതിപ്രസരത്തില്‍ മനംനൊന്ത ബോംബെ രവി കുറച്ചുകാലം ഹിന്ദി സിനിമകളില്‍ നിന്ന് അകലം പാലിച്ചു. അങ്ങനെയാണ് മലയാളത്തിന് ബോംബെ രവിയെ കിട്ടിയത്. ഹരിഹരന്‍ രവിയെ മലയാളത്തിന് പരിചയപ്പെടുത്തി.
പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, പാഥേയം, മയൂഖം, ഗസല്‍, പരിണയം തുടങ്ങി രവി കൈവച്ച സിനിമകളിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ഇന്ദ്രനീലിമയോലും, കളരിവിളക്ക് തെളിഞ്ഞതാണോ, ചന്ദനലേപ സുഗന്ധം, അഞ്ചുശരങ്ങളും, സാമജസഞ്ചാരിണീ തുടങ്ങിയ ഗാനങ്ങളൊന്നും മലയാളിക്ക് ഒരിക്കലും മറക്കാനാകാത്തതാണ്.
Story Highlights : music director bombay ravi death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




