പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു
പെരുമ്പളം പാലം ഉദ്ഘാടനത്തിൽ മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ പങ്കെടുക്കില്ല. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ചിരുന്നെങ്കിലും ഉദ്ഘാടന ചടങ്ങിൽ ജി സുധാകരൻ നേരിട്ട് പങ്കെടുക്കുന്നില്ല. ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന ലൈവ് പിൻവലിച്ചു. അനുമതി ഇല്ലാതെയാണ് അഡ്മിൻ ലൈവ് പങ്കുവെച്ചതെന്ന് വിശദീകരണം.
സിപിഐഎം ഡിസിസിയിലെ അഡ്മിനാണ് ഫേസ്ബുക്ക് ലൈവ് പങ്കുവെച്ചത്. ജി സുധാകരന്റെ ഫേസ്ബുക്ക് പേജ് നിയന്ത്രിക്കുന്നത് അദേഹത്തിന്റെ ഭാര്യയാണ്. ലൈവ് പങ്കുവെച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അര മണിക്കൂറോളം അദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പാലത്തിന്റെ ഉദ്ഘാടന ദൃശ്യങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തത്. ജി സുധാകരൻ പങ്കെടുക്കാത്തത് അനാരോഗ്യം കാരണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറയുന്നത്.
Read Also: ‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ
ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത്കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നാടിന് സമർപ്പിക്കും. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോർഡാണ് കിഫ്ബി ഫണ്ടിൽ നിന്ന് നൂറ് കോടി രൂപമുടക്കി നിർമ്മിച്ച പാലത്തെ കാത്തിരിക്കുന്നത്. പാലത്തിന്റെ ഉദ്ഘാടനത്തിന് നടൻ മമ്മൂട്ടി ആശംസയറിച്ചു.
Story Highlights : Perumbalam Bridge inauguration; G Sudhakaran will not attend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




