Advertisement

പിങ്ക് മിഡ്‌നൈറ്റ് റൺ പൂർത്തിയായി; പങ്കെടുത്തത് ആയിരകണക്കിന് വനിതകൾ

March 7, 2026
Google News 1 minute Read
pink run

രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സും ട്വന്റിഫോറും സംയുക്തമായി സംഘടിപ്പിച്ച കെ പി നമ്പൂതിരീസ് പിങ്ക് മിഡ്‌നൈറ്റ് റൺ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരകണക്കിന് വനിതകളാണ് റണ്ണിൽ പങ്കെടുത്തത്.

ആദ്യ വിഭാഗമായ (15 മുതൽ 30 വയസ്) റീബ അന്ന ജോർജ് ഒന്നാംസ്ഥാനം നേടി. 18.01 മിനിറ്റുകൾക്കുള്ളിൽ ആണ് റീബ ദൂരം കടന്നത്. സി ആർ നിത്യ രണ്ടാം സ്ഥാനവും (19.19 മിനിറ്റുകൾക്കുള്ളിൽ ദൂരം പൂർത്തിയാക്കി), മൂന്നാം സ്ഥാനം അതുല്യ ഉദയനും സ്വന്തമാക്കി. 30 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ടി പി ആശ ഒന്നാം സ്ഥാനത്തേയ്ക്ക് ഓടിയെത്തി. ജസീനക്കാണ് രണ്ടാംസ്ഥാനം. രാജലക്ഷ്മി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലാണ് പിങ്ക് മിഡ്‌നൈറ്റ് റണ്ണിന്റെ നാലാം എഡിഷന്റെ ഫ്ലാഗ് ഓഫ് നടന്നത്. കെ പി നമ്പൂതീരിസും ജോയ് ആലുക്കാസും കേരള ടൂറിസവുമാണ് പിങ്ക് മിഡ്‌നൈറ്റ് റണ്ണിന്റെ മുഖ്യ സ്പോൺസർമാർ. വിജയികൾക്ക് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻനായർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം , നടി ഐശ്വര ലക്ഷ്മി എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു. കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് ഹൈക്കോർട്ട് വരെയും അവിടെ നിന്ന് തിരിച്ചുമാണ് റൺ നടന്നത്.

Story Highlights : Pink Midnight Run completes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here