സൈപ്രസിൽ സൈനിക വിന്യാസം നടത്താൻ തുർക്കി; എഫ്-16 യുദ്ധ വിമാനങ്ങൾ അയക്കും
സൈപ്രസിൽ സൈനിക വിന്യാസം നടത്താൻ തുർക്കി. എഫ്-16 യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈപ്രസിലെ തുർക്കിഷ് അധീനമേഖലയിലായിരിക്കും വ്യോമവിന്യാസം നടക്കുക. ദ്വീപ് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടക്കുന്നതിനാലാണ് നിർണായകമായ തീരുമാനം.
സൈപ്രസ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിക്കുന്നത് പുതിയ സംഘര്‍ഷ സാധ്യതകള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലാക്കുന്നതിനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാനും നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ അറിയിച്ചു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് , നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൈപ്രസിലേക്ക് സഹായം വാഗ്ദാനം ചെയ്യുകയും വ്യോമ പ്രതിരോധവും മറ്റ് സൈനിക ഉപകരണങ്ങളും അയയ്ക്കുകയും ചെയ്തു. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ അടുത്ത ആഴ്ച നിക്കോഷ്യയിൽ ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമയത്താണ് ആക്രമണങ്ങൾ ഉണ്ടായത്. എന്നാൽ ആക്രമണത്തിനുശേഷം അത്തരം എല്ലാ മീറ്റിംഗുകൾ എല്ലാം ഓൺലൈനിലേക്ക് മാറ്റുകയായിരുന്നു.
Story Highlights : Turkey mulls sending F-16s to north Cyprus amid drone attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




