നാടിനൊപ്പം നേരിനൊപ്പം: ഏഴാം വർഷത്തിൽ 80 ലക്ഷം ഹൃദയങ്ങളിൽ; യൂട്യൂബിൽ മുന്നേറ്റവുമായി ട്വന്റിഫോർ
യൂട്യൂബിൽ 80 ലക്ഷം സബ്സ്ക്രൈബേഴ്സുമായി ട്വന്റിഫോറിന്റെ മുന്നേറ്റം. ചുരുങ്ങിയ കാലത്തിനിടെ ഇത്രയേറെ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന അപൂർവനേട്ടമാണ് ട്വന്റിഫോർ കൈവരിച്ചിരിക്കുന്നത്. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന മലയാളം വാർത്താ ചാനലാണ് ട്വന്റിഫോർ. കഴിഞ്ഞ മാസം 311 മില്യനിലധികമാണ് യൂട്യൂബിൽ ട്വന്റിഫോറിന്റെ കാഴ്ചക്കാർ.(Twenty four breakthrough with 8 million subscribers on YouTube)
സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലെ അതിവേഗ വളർച്ചയിലും യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണത്തിലും ട്വന്റിഫോർ വിജയക്കുതിപ്പ് തുടരുകയാണ്. വാർത്തകളുടെ പുതുമയും അവതരണത്തിൽ ചടുലതയും ദൃശ്യാവിഷ്‌കാരത്തിൽ സാങ്കേതികത്തികവും നിലപാടുകളിൽ സത്യസന്ധതയും ഉള്ളടക്കത്തിൽ സമഗ്രതയുമായാണ് ട്വന്റിഫോർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെടുന്ന വാർത്താ ഇടമായത്.
റെക്കോർഡ് ലൈവ് കാഴ്ചക്കാരുമായി മലയാളികളുടെ ഇലക്ഷൻ സ്‌പെഷ്യലിസ്റ്റ് ആകാനും ഇക്കാലം കൊണ്ട് ട്വന്റിഫോറിന് കഴിഞ്ഞു.യൂട്യൂബ് , ഫേസ്ബുക്, ഓൺലൈൻ പോർട്ടൽ , ട്വിറ്റർ , ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലാകെ ട്വന്റിഫോർ അതിവേഗം മുന്നേറുകയാണ്. നേരിന്റെയും ധീരതയുടേയും ഏഴാണ്ട് പൂർത്തിയാക്കി ട്വന്റിഫോർ തേരോട്ടം തുടരുകയാണ്.
Story Highlights : Twenty four breakthrough with 8 million subscribers on YouTube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




