Advertisement

’10 വര്‍ഷത്തെ ദുര്‍ഭരണം അവസാനിപ്പിച്ച് ഇത്തവണ നൂറ് സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും’; പുതുയുഗ യാത്ര സമാപന സമ്മേളന വേദിയില്‍ യുഡിഎഫ് നേതാക്കള്‍

March 7, 2026
Google News 3 minutes Read
udf

പുതുയുഗ യാത്രയുടെ സമാപന വേദിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് യുഡിഎഫ് നേതാക്കള്‍. കഴിവും പ്രാപ്തിയുമില്ലാത്ത മുഖ്യമന്ത്രിയെന്നും പിണറായി വിജയന്‍ തന്റെ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. പത്തുവര്‍ഷത്തെ ദുര്‍ഭരണം അവസാനിപ്പിച്ച് ഇത്തവണ നൂറ് സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് 10 വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണത്തിനെതിരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. (UDF leaders against government in Puthuyuga Yathra stage)

ഇവിടെ ഏതാണ്ട് പത്ത് വര്‍ഷക്കാലം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം ഈ നാടിനെ എവിടെ കൊണ്ടുപോയി എത്തിച്ചു എല്ലാവര്‍ക്കുമറിയാമെന്ന് സുധാകരന്‍ പറഞ്ഞു. ഈ നാട് നശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് പോവുകയാണ്. പിണറായി വിജയന്‍ എന്ന് പറയുന്ന മുഖ്യമന്ത്രി എന്റെ നാട്ടുകാരനാണെന്ന് പറയാന്‍ ഞാന്‍ ലജ്ജിക്കുന്നു. കഴിവും പ്രാപ്തിയുമില്ലാത്ത ഒരു മുഖ്യമന്ത്രി. രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത ഒരു മുഖ്യമന്ത്രി. ഈ നാടിന്റെ ഹൃദയ ഭാരത്തെക്കുറിച്ച് നോട്ടമില്ലാത്ത, അറിവില്ലാത്ത ഒരു മുഖ്യമന്ത്രി. ഈ നാടില്‍ പാവപ്പെട്ടവന്‍പട്ടിണി കിടക്കുമ്പോള്‍ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരനാണെന്ന് പറയാന്‍ എനിക്ക് ലജ്ജയുണ്ട് എന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു – അദ്ദേഹം പറഞ്ഞു.

Read Also: ‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നു; കേരളത്തില്‍ സിജെപി’; രാഹുല്‍ ഗാന്ധി

ഈ നാട് മുടിച്ചൊരു ഭരണമാണ് കേരളത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരന്റെ ജീവിതം അനുദിനം ദുസഹമാക്കുന്നൊരു ഗവണ്‍മെന്റ്. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കാത്തൊരു ഗവണ്‍മെന്റ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്തൊരു ഗവണ്‍മെന്റ.് ഈ ഗവണ്‍മെന്റിനെതിരെയുള്ള പോരാട്ടമാണ് നമ്മള്‍ നടത്തുന്നത്. കോടിക്കണക്കിന് രൂപ കേരളത്തിന്റെ ഖജനാവില്‍ നിന്ന് ചെലവഴിച്ചുകൊണ്ട് പരസ്യ കൊടുക്കുകയാണ്. എത്ര പരസ്യങ്ങള്‍ നല്‍കിയാലും മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങളുടെ മുഖം നന്നാക്കാന്‍ കഴിയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം – രമേശ് ചെന്നിത്തല പറഞ്ഞു.

പത്ത് കൊല്ലക്കാലമായി കേരള ജനതയെ ഭരിച്ച് മുടിച്ച ഒരു സര്‍ക്കാരിന്റെ പടിയിറക്കം കാത്തുനില്‍ക്കുകയാണ് കേരളത്തിലെ ജനതയൊന്നാകെയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ശത്രുക്കളല്ല, സിജെപിയാണെന്നും രാഹുല്‍ ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ വോേെട്ടടുപ്പിറക്കാന്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ അഞ്ചിന വാഗ്ദാനമാണ് യുഡിഎഫ് നല്‍കിയത്.

Story Highlights : UDF leaders against government in Puthuyuga Yathra stage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here