‘ യുഎഇ മനോഹരമായ നാടാണ്; അത് കണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുത്; എളുപ്പം കീഴടക്കാവുന്ന ഇരകള്‍ അല്ല’; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
കരുത്തുറ്റ സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ജനങ്ങള്‍ യുഎഇയ്‌ക്കൊപ്പം ഒരുമിച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ ഒരു മാതൃകയാണ്. മുന്‍പത്തെതിനെക്കാള്‍ കരുത്തോടെ യുഎഇ ഉയരുമെന്നും, യുഎഇയില്‍ എല്ലാം സാധാരണ നിലയിലാണെന്നും പ്രസിഡന്റ് പറഞ്ഞു. യുഎഇ മനോഹരമായ നാടാണ്. അത് കണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുതെന്നും പ്രസിഡന്റിന്റെ സന്ദേശം. അബുദാബി ടിവിക്ക് നല്‍കിയ അഭിമുഖത്തിനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുന്നറിയിപ്പ്.
യുഎഇ ഒരു മാതൃകയാണെന്നും പ്രവാസികളും തങ്ങളുടെ കുടുംബമാണെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. സായുധ സേനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. യുഎഇ മനോഹരമായ നാടാണ്. അത് കണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുത്. ഞങ്ങള്‍ എളുപ്പം കീഴടക്കാവുന്ന ഇരകള്‍ അല്ല – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മിസൈല്‍ ആക്രമണത്തില്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തെ ശക്തമായി രാജ്യം പ്രതിരോധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, താത്കാലികമായി നിര്‍ത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്‌സ് വിമാനങ്ങള്‍ അടക്കം സര്‍വീസ് നടത്തും.ഗള്‍ഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതിയാണ് ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും കണ്ടത് .ബഹ്‌റൈനിലാണ് രാവിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. സൗദിയില്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. ഖര്‍ജ് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് നേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമവും പരാജയപ്പെടുത്തി. ഇതിനിടെ യുദ്ധത്തില്‍ പങ്കുചേരാന്‍ തയാറാണെന്ന് ഹൂതികള്‍ അറിയിച്ചു അമേരിക്കയായിരിക്കും യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാന്‍ പോകുന്നതെന്നാണ് ഹൂതിയുടെ പ്രതികരണം.
Story Highlights : ‘We are no easy prey’: UAE President Mohamed bin Zayed Al Nahyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




