Advertisement

തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സിപിഐ സ്ഥാനാര്‍ഥി? ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍

March 8, 2026
Google News 3 minutes Read
Alankode Leelakrishnan may be the cpi candidate of thrissur

തൃശ്ശൂരില്‍ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം. തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ട് വിളിച്ച് അറിയിച്ചെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ ട്വന്റിഫോറിലൂടെ സ്ഥിരീകരിച്ചു. മുമ്പ് ജയരാജ് വാര്യരുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും അദ്ദേഹം തന്നെ അത് നിരസിക്കുകയായിരുന്നു. (Alankode Leelakrishnan may be the cpi candidate of thrissur)

ഇന്ന് രാവിലെയാണ് ബിനോയ് വിശ്വം വിളിച്ചതായി ആലങ്കോട് ലീലാകൃഷ്ണന്‍ ട്വന്റിഫോറിനോട് സ്ഥിരീകരിച്ചത്. പേര് നിശ്ചയിക്കുകയാണെന്ന് അറിയിച്ചെന്നാണ് അദ്ദേഹം പറയുന്നത്. സിപിഐയുടെ സാംസ്‌കാരിക സംഘടനയായ പ്രധാനപ്പെട്ട നേതാവ് കൂടിയാണ് ആലങ്കോട് ലീലാകൃഷ്ണന്‍. കവിയും എഴുത്തുകാരനും മികച്ച വാഗ്മിയുമായ അദ്ദേഹത്തിന്റെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.

Read Also: പറവൂരില്‍ വി ഡി സതീശനെതിരെ പോരാട്ടത്തിന് ഇ ടി ടൈസണ്‍; രമേശ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുക ടിടി ജിസ്‌മോന്‍; സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞിരിക്കുകയാണ്. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടൈസണ് ഇളവ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി ടി ജിസ്‌മോനാണ് മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന് സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരില്‍ സുനില്‍ കുമാര്‍ മത്സരിക്കും. പുനലൂരില്‍ അജയപ്രസാദാണ് മത്സരിക്കുക. ചാത്തന്നൂരില്‍ ആര്‍ രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയില്‍ എന്‍ അരുണാകും സ്ഥാനാര്‍ഥിയാകുക.

Story Highlights : Alankode Leelakrishnan may be the cpi candidate of thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here