Advertisement

‘എലത്തൂരിൽ എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണം’; ആവശ്യവുമായി NCP മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം

March 8, 2026
Google News 2 minutes Read

എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം. എൻ‌സിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ ട്വന്റിഫോറിനോട് പറഞ്ഞു. യോ​ഗത്തിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ ശശീന്ദ്രന് ലഭിച്ചു.

അതേസമയം എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തിയിരുന്നു. 30 വർഷം എംഎൽഎയായ എകെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന പ്രമേയം എൻസിപി ജില്ലാ നിർവാഹകസമിതിയിൽ എതിർപ്പുകളില്ലാതെ അംഗീകരിച്ചിരുന്നു.

Read Also: ‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; മത്സരിക്കാൻ ഇല്ലെന്ന കാര്യം സിപിഐ നേതാക്കളെ അറിയിച്ചു’; ജയരാജ് വാര്യർ

അതേസമയം സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടി സ്ഥാനാർഥി ആകാൻ പറഞ്ഞാൽ സ്ഥാനാർഥി ആകും, പാർട്ടി പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ പോസ്റ്റർ ഒട്ടിക്കുമെന്ന് എകെ ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് ആവശ്യം എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഉയർന്നത്.

Story Highlights : Fraction in NCP committee demands AK Saseendran to contest again in Elathur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here