കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിത്; മൂന്നാം ഭരണമുണ്ടാകുമെന്ന് പറയാനുള്ള കാരണമിതാണ്’; ഗണേഷ് കുമാര്‍
കെഎസ്ആര്‍ടിസിയെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനെ കുറിച്ച് മനസ് തുറന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ പോലും ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിതെന്നും ആ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലേക്ക് താന്‍ വരുന്ന സമയത്ത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം സ്വര്‍ണം പണയം വച്ചാല്‍ പോലും അഞ്ചു പൈസ കിട്ടാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്റെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥാപനമായിരുന്നു. അതിന്റെ കണക്കുകളെല്ലാം ശരിയാക്കി അതിന്റെ കടങ്ങള്‍ മുഖ്യമന്ത്രിയോട് ഒരു പ്രൊപ്പോസല്‍ വെച്ചു. അദ്ദേഹം ധനകാര്യ മന്ത്രി നിര്‍ദ്ദേശം കൊടുത്ത് ഒരു പത്ത് മുന്നൂറ് കോടി രൂപയോളം നമുക്ക് മറിക്കാന്‍ പറ്റി. ഏതാണ്ട് അറുനൂറിലധികം കോടി രൂപ എഴുതിത്തള്ളി. ഒരുമിച്ച് ശമ്പളം കൊടുക്കാനും ഇതിനെ മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഒരു പ്രൊപ്പോസല്‍ തരാന്‍ മുഖ്യമന്ത്രി എന്നോട് പറഞ്ഞിരുന്നു. ഞാനത് കൃത്യമായി ഉണ്ടാക്കി അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിനത് വിശ്വാസത്തില്‍ എടുത്തുകൊണ്ട് ഇതെല്ലാം അദ്ദേഹം ചെയ്തു തന്നു – അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് കടം തരാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും അതില്‍ നിന്ന് മാറ്റം കൊണ്ടുവന്നതാണ് നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് റേറ്റിംഗ് മാറി. അന്തസായി കടം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് പറ്റുന്ന ഒരു സ്ഥാപനം എന്ന നിലയിലേക്ക് അതിനെ കൊണ്ടുവന്നു – അദ്ദേഹം വ്യക്തമാക്കി.
അഴിമതിയില്ല, കെടുകാര്യസ്ഥതയില്ല. കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ പോലും ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിത്. ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു സ്ഥാപനമാണ് കെഎസ്ആര്‍ടിസി. നമ്മള്‍ മുമ്പേ പറഞ്ഞല്ലോ. ഭരണം എങ്ങനെ എന്ന് കാണമണമെങ്കില്‍ നേരെ നോക്കിയാല്‍ കെഎസ്ആര്‍ടിസിയാണ്. പിന്നെ ആശുപത്രികളാണ്. ഈ രണ്ട് രംഗത്തും ഈ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Ganesh Kumar points out the development in the transportation department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




