Advertisement

യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോ? രാഹുല്‍ഗാന്ധിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍; കെഎന്‍ ബാലഗോപാല്‍

March 8, 2026
Google News 2 minutes Read
balagopal

പുതുയുഗയാത്ര സമാപന സമ്മേളനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ട്വന്റിഫോറിനോട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല. യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോയെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ ചോദിച്ചു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അവര്‍ കൊട്ടിഘോഷിച്ചതുപോലെ മോശം തരത്തിലല്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ നോക്കുമ്പോള്‍ നല്ല മെച്ചപ്പെട്ട സാഹചര്യത്തില്‍ തന്നെയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ്. രാജ്യത്തെ മെച്ചപ്പെട്ട സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് നമ്മളാണ്. ക്ഷേമപെന്‍ഷന്‍ 62 ലക്ഷം പേര്‍ക്ക് കൃത്യമായി മുടങ്ങാതെ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ സുരക്ഷാ പദ്ധതിപ്രകാരം 1000 രൂപ വച്ചുകൊടുക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മോശമാണിപ്പോള്‍. സാമ്പത്തികമായി കേരളം വല്ലാത്തൊരു ബുദ്ധിമുട്ടിലേക്ക് പോകും എന്ന് ഇവര്‍ പ്രതീക്ഷിച്ചത് പോലെ ആയിട്ടില്ല. ചെയ്യാന്‍ പറ്റുന്ന പ്രഖ്യാപനങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. പറഞ്ഞ കാര്യങ്ങള്‍ ചെയ്യും – അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്നലെ ധാരാളം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞത് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല – അദ്ദേഹം പറഞ്ഞു.

Story Highlights : KN Balagopal on Rahul Gandhi’s announcements in Puthuyuga Yathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here