Advertisement

ടി20 ലോകകപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് ബാറ്റിങ്; ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

March 8, 2026
Google News 2 minutes Read
india

ടി20 ക്രിക്കറ്റ്ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. അഭിഷേക് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയും തുടരും. ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റം. മക്കോഞ്ചിയെ ഒഴിവാക്കി ഡഫിയെ ഉള്‍പ്പെടുത്തി.

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ടിം സെയ്‌ഫേര്‍ട്ട്, ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ഡഫി, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരുള്‍പ്പെടുന്നതാണ് ന്യൂസിലന്‍ഡ് ടീം.

ട്വന്റി 20 ലോകകപ്പിന്റെ ആദ്യ അവകാശികളെന്ന ഒരിക്കലും തിരുത്താനാവാത്ത ചരിത്രം ഇന്ത്യക്ക് സ്വന്തമാണ്. 2007ല്‍ ജോഹാനസ്ബര്‍ഗില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു എംഎസ് ധോണിയുടെയും ടീമിന്റെയും കിരീടധാരണം. രണ്ടാം കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനമായത് നീണ്ട 17 കൊല്ലത്തിന് ശേഷം. ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയ രോഹിത് ശര്‍മയുടെ ഇന്ത്യ വീഴ്ത്തിയത് 7 വിക്കറ്റിന്.

2014 ല്‍ ശ്രീലങ്കയോട് ഫൈനലില്‍ കാലിടറിയ ചരിത്രവും ഇന്ത്യക്കുണ്ട്. ന്യൂസീലന്‍ഡാകട്ടെ 2021 ല്‍ ഓസ്‌ട്രേലിയയോട് ആണ് ഫൈനലില്‍ വീണത്. ഇന്ന് ആര് ജയിച്ചാലും പുതിയൊരു ചരിത്രം പിറക്കു. ഇന്ത്യയാണ് ജേതാക്കളെങ്കില്‍ മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീം പിറക്കും. ഇനി കിവീസെങ്കില്‍ ട്വന്റി 20 ലോകകപ്പിന് പുതിയൊരു അവകാശിയെത്തും.

Story Highlights : T20 World Cup Final 2026; New Zealand wins toss, opts to field vs India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here