നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ CPIൽ പൊട്ടിത്തെറി; ‘ഗീത ഗോപിക്ക് എന്താണ് പ്രത്യേകത?’ അതൃപ്തിയുമായി സിസി മുകുന്ദൻ
തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയിൽ പൊട്ടിത്തെറി. തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാർഥി ആക്കിയതിനെതിരെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ രംഗത്തെത്തി. രണ്ടാമതും മത്സരത്തിന് അവസരം നല്കാത്തത്തിലും അതൃപ്തി സി സി മുകുന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യത.
ഗീതാ ഗോപിക്കെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ. ഗീത ഗോപിക്ക് എന്താണ് പ്രത്യേകതയെന്ന് അദേഹം ചോദിച്ചു. മറ്റാരെ നിർത്തിയാലും തനിക്ക് കുഴപ്പമില്ല. മേൽഘടകത്തിൽ നിന്ന് ഒരു അറിയിപ്പും തനിക്ക് വന്നിട്ടില്ല. സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് സിസി മുകുന്ദൻ ട്വന്റിഫോറിനോ പ്രതകരിച്ചു. മണ്ഡലം കമ്മിറ്റിയിൽ സിസി മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മണ്ഡലം നോക്കുന്നില്ലെന്നതുൾപ്പെടെയുള്ള വിമർശനമാണ് ഉയർന്നിരുന്നത്.
Read Also: അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്
ചേരിതിരിഞ്ഞും സിസി മുകുന്ദനായി വാദം നടന്നു. ജില്ലയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്നും നാട്ടികയില്‍ ഗീത ഗോപിയെ പരിഗണിക്കണമെന്നുമായിരുന്നു ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. ഈ വിഷയത്തിലാണ് സിസി മുകുന്‍ അതൃപ്തിയുമായി രംഗത്തെത്തിയത്. ഒരു ഘട്ടത്തിൽ പോലും പാർട്ടി പരിഗണിച്ചില്ലെന്നും അനാരോഗ്യമുണ്ടായപ്പോൾ പോലും പാർട്ടിക്കും മണ്ഡലത്തിനും വേണ്ടി കൃത്യമായി ഇടപെട്ട ആളാണ് സിസി മുകുന്ദനെന്ന് അനുകൂലികൾ പറയുന്നു.
അതേസമയം പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്ന് നാട്ടികയിലെ സിപിഐ സ്ഥാനാർഥി ഗീത ഗോപി വ്യക്തമാക്കി. സി സി മുകുന്ദന്റെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്നും ഗീത ഗോപി പ്രതികരിച്ചു.
Story Highlights : CC Mukundan unhappy with Nattika candidate announcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




