ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു
ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു.
Story Highlights : Chennai murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




