കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി
കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ഒരു പാർട്ടി നിന്നാൽ മാത്രമേ വിജയിക്കൂ എന്ന് പറയുന്നത് ശരിയല്ലെന്ന് കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. പത്ത് സീറ്റിൽ തന്നെ മത്സരിക്കുമെന്നും അങ്ങനെ അല്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ എന്നും അപു ജോൺ ജോസഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
എന്നാൽ 10 സീറ്റ് തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. യുഡിഎഫിനെ വിജയസാധ്യതയുണ്ടെന്ന് പറയുന്നത് ഒരു പാർട്ടിയുടെ വിജയസാധ്യതയല്ല. അത് മുന്നണി സംവിധാനത്തിന് ചേർന്ന ഒരു സംസാരമല്ല. ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ മുന്നണി സംവിധാനം മുഴുവൻ പ്രവർത്തിക്കണമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.
പത്ത് സീറ്റിൽ തന്നെ മത്സരിക്കും അങ്ങനെ അല്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ഒരു തവണ മാത്രം ആണ് ചർച്ച നടന്നത് . അടുത്ത ചർച്ചയിൽ തീരുമാനം ഉണ്ടാകുമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. പി ജെ ജോസഫ് തൊടുപുഴ എംഎൽഎ തന്നെയാണ്. പിജെ ജോസഫ് മാറണം എന്ന് ഇതുവരെ പാർട്ടിയിൽ ആരും ചർച്ച ചെയ്തിട്ടില്ലെന്നും അപു ജോസഫ് വ്യക്തമാക്കി.
Story Highlights : Kerala Congress J unhappy with the Congress move to take over three seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




