Advertisement

‘പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

March 9, 2026
Google News 2 minutes Read

നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി പറഞ്ഞാൽ മത്സരിക്കും. വേണ്ടെന്ന് പറഞ്ഞാൽ ഇല്ല. അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനാൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

തന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്ന് രാഹുൽ പറഞ്ഞു. നിലവിൽ പാർട്ടി അംഗത്വമില്ലാത്ത ആളാണ് മറ്റു വിഷയങ്ങളിൽ കമൻ്റ് ചെയ്യാൻ പറ്റില്ല. ഗണേഷ് കുമാർ വിഷയത്തിൽ പിങ്ക് പോലീസ് കൊട്ടാരക്കരയിലെ വീട്ടിലെത്തിയോ എന്നും എസ്. പി. വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

Read Also: പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിൽ എത്തിയിരുന്നു. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം.

Story Highlights : Rahul Mamkootathil says he will not contest as an independent in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here